വഴിവിളക്കിന്റെ കീഴിൽ ഉറുമ്പുകളെപ്പോലെ ഒന്നിനു പിറകെ മറ്റൊന്നായി തൊട്ടു നിൽക്കുന്ന വണ്ടികളുടെ നീണ്ട നിര. ഏറെ നേരമായി അവൾ ഈ ട്രാഫിക് ബ്ലോക്കിലാണ്‍. പുറത്ത് ഉത്രാടപ്പാച്ചലിലാണ്‍ നാട്. ചിന്നിപ്പെയ്യുന്ന ചിങ്ങമഴയത്ത് കൈകളിൽ ഓണച്ചരക്കുകളുമായി നീങ്ങുന്ന ആളുകൾ.
പച്ചക്കറികളും പൂക്കളും നിരന്ന ഓണച്ചന്തയുടെ സമൃദ്ധി. തിരക്കേറി ഓടുന്ന ജനങ്ങൾ. തെരുവു കച്ചവടക്കാരുടെ വിലപേശലുകൾ. ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ്‍ അവളവനെ കാണുന്നത്. പലജാതിയിലുള്ള മറുനാടൻ പൂവുകൾക്കിടയിലൂടെ തലനീട്ടുന്ന ജമന്തിപ്പൂവിൽ കൈ വെച്ചതേയുള്ളു. ‘നാലു മുഴം’ എന്ന് കരുത്തുറ്റൊരു കൈ അതിന്മേല്‍ പതിച്ചു. ‘പകുതി എനിക്കും തരുമോ?’ പൂക്കാരൻ മിണ്ടുന്നില്ല. അവൾ വാങ്ങിയ ആളോട് ചോദ്യം ആവർത്തിച്ചു. അപ്പോഴാണ്‍, എവിടെയോ ഏറെ പരിചയമുണ്ടായിരുന്ന ആ മുഖം.. അവളെക്കാൾ മുന്നേ തിരിച്ചറിഞ്ഞുവെന്നതു പോലെ അയാൾ പൂക്കൾ മുഴുവനായി അവൾക്ക് നേരെ നീട്ടി.
‘ദാ, എട്ത്തോളൂ..’
ഞാറ്റുവേലക്കാറ്റു പോലെ വന്നൊരാൾത്തിരക്ക് അവരെ വീശിയകറ്റി. തിരക്കിലൂളയിട്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടി. ബാക്ക് സീറ്റിൽ കവറുകളോടൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടികൾ. അവൾ റേഡിയോ ഓൺ ചെയ്ത് വോള്യം കുറച്ച് വെച്ചു. ‘….മുഗ്ദ്ധമിക്കാഴ്ച്ച തന്നെയൊരോണം..’ ഓണപ്പാട്ടിന്റെ ചിന്തേറി പട്ടണവും ചൂടും തിരക്കും കടന്ന് അവൾ പഴയൊരു പൂക്കാലം വരെ ചെന്നു….
കുന്നിൻ ചെരിവിലെ പൂക്കുലകളും വിളഞ്ഞ് നെൽക്കതിരു വീണുകിടക്കുന്ന വരമ്പുകളും നിറഞ്ഞ കൈത്തോടുകളും തൊട്ടറിഞ്ഞ് ആരവത്തോടെ പറന്നു നടക്കുന്ന കുട്ടിസംഘം. കുറ്റിമുൾച്ചെടികളിൽ കുരുങ്ങുന്ന പാവാടത്തുമ്പിനെ പറിച്ചെടുത്ത് കൂട്ടത്തിനൊപ്പമെത്താൻ കിതക്കുന്നവർ. നനഞ്ഞ കരിയിലയിൽ ചവിട്ടി വീഴുന്നവർ, കുത്തിയിരുന്ന് കാക്കപ്പൂവിറുക്കുന്നവർ, പരന്ന പാറപ്പുറം മായ കാട്ടി അവരെ കളിപ്പിക്കുന്നുമുണ്ട്.. ഇറുക്കുന്നിടത്തല്ല അപ്പുറമാണ്‍ പൂക്കളധികമെന്ന്.. അവിടെത്തുമ്പോ ഇപ്പുറമെന്ന്..!
ഏതു കൊമ്പിലെ പൂവും പറിച്ച് പങ്കുവെച്ച് അവന്റെ കൂടെ നടക്കുമ്പോ പൂക്കളുടെ സൂക്ഷിപ്പുകാരി മാത്രമാണ്‍ അവൾ ! നശിപ്പിക്കാതെ പൂവിറുക്കാൻ നല്ല ശ്രദ്ധ വേണം. കൂട്ടം പലതായി പിരിഞ്ഞ് പല വഴിയായി. ചെമ്പൻ പാറപ്പുറത്തവർ കിതപ്പാറ്റിയിരുന്നു. പാറക്കുളത്തിൽ കൈയും മുഖവും കഴുകി. ചെരിപ്പിട്ട് തിരിയാനാഞ്ഞതും അപ്പുറത്തേക്ക് കാൽ വഴുതി വീഴുകയായിരുന്നു. വള്ളിപ്പടർപ്പിലും കുറ്റിയിലുമൊക്കെപ്പിടിച്ച് മുകളിലേക്ക് വലിയും തോറും ഓരോന്നായി പൊട്ടിയടർന്നു. വെപ്രാളത്തോടെ ഓടി വന്ന അവന്റെ കൈയ്യിൽ പിടുത്തം കിട്ടിയെങ്കിലും അവനെയും വലിച്ച് താഴേക്ക് പതിച്ചു. കുത്തനെയുള്ള കുന്നിൻ ചെരിവ് രണ്ടുപേരും ഉരുണ്ടിറങ്ങി. എത്ര നേരമുരുണ്ടെന്നോ, നേരമെത്ര കഴിഞ്ഞെന്നോ അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോ കൈകോർത്തുപിടിച്ച് തൊട്ടുതൊട്ട് അവനുണ്ടായിരുന്നു കൂടെ. ഒരു കുസൃതിച്ചിരിയോടെ രണ്ടുപേരും തിരികെ ജീവിതത്തിലേക്ക് പിടഞ്ഞെണീറ്റു. തൊട്ടാവാടിയും കുറ്റിച്ചെടികളും ദേഹത്തു നിന്ന് തട്ടിക്കളഞ്ഞ്, പരസ്പരം താങ്ങി, ഒന്നും മിണ്ടാതെ മുകളിലെത്തി. അപ്പൊഴേക്കും അടുത്തെവിടെനിന്നോ കൂടുകാർ അവരെ വിളിച്ച് നടക്കുന്നത് കേൾക്കാമായിരുന്നു. തിരികെ, നിറഞ്ഞ പൂക്കൂടയുമായുള്ള നടപ്പിൽ പൂവിന്റെ ഭാരം പോലുമില്ലാത്തൊരു മനസ്സുമായി അവൾ ഏറ്റവും പിറകിലായിരുന്നു.
ജമന്തിപ്പൂക്കൾക്കുമേൽ അവിചാരിതമായി വീണ്ടും കൊരുത്ത കൈവിരലുകളുടെ ഔചിത്യമോർത്തപ്പോൽ അവളിൽ കൌമാരത്തിന്റെ നാണം പൂത്തു.
‘വണ്ടി എട്ക്ക്.. നടുറോഡിലാണോ സ്വപ്നം കാണുന്ന് !” വണ്ടിയുടെ ഗ്ലാസ്സ് തട്ടിക്കൊണ്ട് പുറത്തുനിന്നൊരാക്രോശം.. കൂടെ ഒരു പറ്റം ആളുകൾ, മുന്നിൽ റോഡ് ശൂന്യമായി പാതയൊരുക്കി. പിറകിൽ ഉറുമ്പിന്‍ പറ്റങ്ങളുമായി അവൾ യാത്ര തുടർന്നു.
Sunday, July 24, 2011
Thursday, July 14, 2011
ബ്ലോഗന്മാരുടെ ശ്രദ്ധയ്ക്ക്
ശ്രീകുമാര്‍ തിരക്കിലാണ്. കയ്യെത്തും ദൂരത്ത് നോക്കുന്ന സാധങ്ങള്‍ കാണണമെന്ന് പണ്ടൊന്നും ശ്രീകുമാരനിത്ര നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇതിപ്പൊ അങ്ങനാണോ? ആറുമണിക്ക് മുന്‍പ് റെയില്‍വെ സ്റ്റേഷനിലെത്തണം. വൈകിയാല്‍ സകല പ്ലാനും തെറ്റും. നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി.
ശ്രീകുമാര്‍ അങ്ങനെ വെറുമൊരു കുമാറൊന്നുമല്ല. അറിയപ്പെടുന്നൊരു ബ്ലോഗറാണ്. ബ്ലോഗര്‍ ശ്രീലനെ നാലാളറിയും. പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാന്‍ പറയുമ്പോഴാണ് ശ്രീകുമാറില്‍ സാധാരണയായി ശ്രീലന്‍ ആവേശിക്കുക എന്നത് പത്നി നിഷക്ക് മാത്രമറിയാവുന്ന സൃഷ്ടി രഹസ്യം.
കുറ്റം പറയരുതല്ലോ..നിഷ ഒരു കശ്മല അല്ല. ഏതൊരു മഹാന്റെയും... എന്നൊക്കെ പറയും പോലെ ശ്രീലന്റെ എഴുത്തിന്റെ മുന്നിലും, എന്തിന് പിന്നില്‍ പോലും നിഷ തന്നെ. പോസ്റ്റില്‍ ശ്രീ കാട്ടുന്ന കയ്യടക്കത്തിലും (മറ്റെവിടെയും അതില്ലെങ്കിലും) നിരീക്ഷണ ചാതുരിയിലും മതിപ്പുള്ളവള്‍. നോക്കീം കണ്ടും നിന്നില്ലെങ്കില്‍ തന്നേം പിടിച്ച് കഥാപാത്രമാക്കി പോസ്റ്റിക്കളയും എന്ന ധാരണയുള്ളവള്‍ .
സ്വന്തം വീട്ടിലൊരു ചടങ്ങ് നടക്കുമ്പോ ഭര്‍ത്താവിനൊപ്പം ഞെളിഞ്ഞ് നിൽക്കാന്‍ ഏതു ഭാര്യക്കും ആഗ്രഹം കാണും. ബ്ലോഗ് മീറ്റും കല്യാണവും എന്നൊരു ടൈ ശ്രീലനെ ഒട്ടും കണ്‍ഫ്യൂഷ്യനാക്കിയില്ല. നൂറുകണക്കിന് ഫോളോവേര്‍സും ആയിരക്കണക്കിന് ആരാധകരുമുള്ളൊരു ബ്ലോഗര്‍ മറിച്ചെന്ത് തീരുമാനിക്കാന്‍! ഭര്‍ത്താവിന്റെ സന്തോഷങ്ങളെ നിഷേധിക്കേണ്ടെന്ന് സിമ്പതി വര്‍ക്കൌട്ട് ചെയ്ത ഏതോ നിമിഷത്തില്‍ അവള്‍ സമ്മതിച്ചു പോയതാണ്. എന്നാല്‍ പരിധി വിട്ടുള്ള ഈ ആവേശം അവള്‍ക്ക് (അവളും ഒരു ശരാശരി മല്ലു ഭാര്യ അല്ലേ..?!) ആശങ്ക തോന്നിക്കാതിരുന്നില്ല.
നാലു തവണ വിളിച്ചിട്ടും അമ്മായിയപ്പന്‍ ഫോൺ എടുക്കാത്തതിനൊക്കെ ക്ഷമയുടെ നെല്ലിപ്പലയോളം ക്ഷമിച്ച് പിന്നേം വിളിച്ച് മോളേം കുട്ട്യോളേം കൂട്ടിക്കോണ്ടു പോകാന്‍ ശട്ടം കെട്ടി. സ്വൈര്യമായി, ബാധ്യതകളെല്ലാമൊഴിച്ച് ബല്ലൂണ്‍ പോലെ പൊങ്ങുന്നൊരു മനസ്സുമായി സ്റ്റേഷനിലെത്തി. പറഞ്ഞതു പോലെ ഓരോരുത്തരായി കൂട്ടത്തിലേക്ക് ഓരോ സ്റ്റോപ്പില്‍ നിന്ന് ജോയിന്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെരുമഴയത്ത് തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായി മനസ്സ്. ദാഹജലവും സപ്ലേയുമായി ‘നൂലനും’ ചേര്‍ന്നപ്പോ തുടങ്ങും മുന്‍പേ ആവര്‍ത്തിച്ച് നാലു മിസ്സ് കാളിലൂടെ ഓർമ്മയുണ്ടെന്ന് വാമഭാഗത്തെ അറിയിച്ച ശേഷം ശ്രീലന്റെ തലയുടെ പ്രധാന ഭാഗങ്ങള്‍ തിരക്കിട്ട മറ്റ് ചര്‍ച്ചകള്‍ക്കായി അറേഞ്ച്മെന്റ്സ് തുടങ്ങി. രാവേറെ ചെന്ന് റൂമില്‍ സെറ്റിലാവുമ്പോഴേക്കും പലരും സ്വിച്ച് ഓഫായിരുന്നു.
കാത്തിരുന്ന പ്രഭാതം. പതിവിലും നേരത്തെ ശ്രീലന്‍ ഉണര്‍ന്നൊരുങ്ങി. വീടിനേക്കുറിച്ചോര്‍ക്കുമ്പോഴേ വീര്‍ത്തു വന്ന മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ആ ചിന്ത തന്നെ തട്ടിയെറിഞ്ഞു. വരാനിരിക്കുന്ന ആരാധകവൃന്ദങ്ങള്‍ക്കു മുന്നില്‍ വിനീതനാകേണ്ടതിന്റെ റിഹേര്‍സല്‍ തുടങ്ങി.
പട്ടും പൊന്നും കണ്ട് നടക്കുന്നതിനിടയിലും കമേഴ്സ്യല്‍ ബ്രേക്കെടുത്ത് കണവനെ വിളിച്ചു കൊണ്ടിരുന്നു നിഷ. ഇത്രേം ഗ്യാപ്പില്‍ ശ്രീ മിസ്സാവുമ്പോഴൊക്കെ സംഗതി റോങ്ങാവാറുണ്ട്. കല്യാണവും കളവാണവും തരത്തിലൊന്ന് കഴിച്ചുകൂട്ടി അവള്‍ വീട്ടിലേക്കോടി.
ബ്ലോഗ് മീറ്റ് ലൈവ്.. തുടങ്ങിയിട്ട് കുറെ നേരമായി. വലുതും ചെറുതുമായ ബ്ലോഗര്‍മാരും ബ്ലോഗിണികളും നിറഞ്ഞ ഹാള്‍. അരങ്ങ് കൊഴുപ്പിക്കുന്ന സുന്ദരനായ അവതാരകന്‍ . പാട്ട്, കളികള്‍ ..അതിനിടയില്‍ ഓടി നടക്കുന്ന ശ്രീ ശ്രീ ശ്രീലന്‍. സുന്ദരിമാരോടൊത്ത് ചിരിച്ച് കുഴയുന്ന ആ ബൂലോക മാണിക്യത്തെക്കണ്ട് ചുവന്ന മുഖവും നിറഞ്ഞ കണ്ണുകളുമായി നിഷ ശയ്യാവലംബിയായി.
കല്യാണപ്പന്തലില്‍ പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നുമില്ലാതിരുന്ന കുട്ടികള്‍ സദ്യയുണ്ട ആലസ്യത്തില്‍ നേരത്തേയുറങ്ങി. തിരിച്ചുള്ള യാത്ര നാടെത്തും വരെ സുഖായിരുന്നു ശ്രീലന്. തന്റെ നെലേം വെലേം അറിയാത്ത സഹധര്‍മ്മിണിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പൂര്‍വ്വാശ്രമം തന്നെ വെറുത്തു ശ്രീലന്‍.
പാതിരായ്ക്ക് വീടണഞ്ഞ ശ്രീലനു മുഖം കൊടുക്കാതെ നിഷ പ്രതികാരിയായി. അടച്ചു വെച്ച ഭക്ഷണം പാത്രങ്ങള്‍ തല്ലിയിട്ടിട്ടാണെങ്കിലും മുഴുവനും കഴിച്ചു. S ആകൃതിയില്‍ പരിഭവിച്ചു കിടക്കുന്ന നിഷയ്ക്ക് എതിര്‍ദിശയില്‍ കിടന്ന് ശ്രീകുമാരൻ ആലോചിക്കുകയായിരുന്നു.
എന്തായിരുന്നു ‘ദേവസേന’പറയാന്‍ ബാക്കി വെച്ചത്? “വൈഡൂര്യ‘യെ കാറു വരെ കൊണ്ടുവിടണമായിരുന്നോ? ആ പഹയന്‍ ‘ചെകുത്താന്‍’ കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞു. അവനിപ്പൊ എന്തെഴുതിയാലും നൂറു കമന്റാ. ചവറ് ! എന്റെ പോസ്റ്റിലോട്ടൊന്നും അമവനിപ്പൊ വരാറെയില്ല. അവന്റെ ഇമ്മാസത്തെ പോസ്റ്റിനും ഞാന്‍ കമന്റിയതാ. വിളിച്ചൊന്നു ചീത്തപറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. ഒരു അനോണി ബ്ലോഗുണ്ടാക്കി തെറി പറയാം. കാര്യങ്ങള്‍ തലയ്ക്കകത്ത് ഇങ്ങനെ കുഴയുമ്പോഴാണ് നിഷയ്ക്ക് ജലദോഷം പിടിച്ചത്. ചീറ്റലും തുമ്മലുമായി അതു പിന്നെ മൂര്‍ച്ഛിച്ചു.
“ബ്ലോഗ് മീറ്റാ പോലും ! ഞാന്‍ കണ്ടു നിങ്ങടെ തനി നെറം. നാണോമില്ലേ മനുഷ്യാ..‘
ലൈവ്..!! ഇവളതെപ്പോ...? ‘ നീ മിണ്ടണ്ട.കണ്ടവന്റെ കൂടെയൊക്കെ കറങ്ങിത്തിരിഞ്ഞ് ഇപ്പം എന്റെ മെക്കിട്ട് കേറണ്ട.’ (നമ്മളോടാ കളി !)
ഇവളിത്ര ചീപ്പാണോ?ആരാധകരല്ലേ ഒരു ബ്ലോഗറുടെ ശക്തി? നൂറ് നൂറു കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകളെക്കുറിച്ചോര്‍ത്തപ്പോൾ തന്നെ ശ്രീലന് കുളിരു കോരി. നിഷ ഏങ്ങലടിയില്‍ തന്നെ. അല്ലേലും കാര്യപ്പെട്ട വല്ലതും ആലോചിക്കുമ്പം ഇവള്‍ക്കീ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് പതിവാ.
അങ്ങോട്ടുമിങ്ങോട്ടും വക്കുകള്‍ സ്മാഷ് ചെയ്ത് തളര്‍ന്ന് എപ്പൊഴോ രണ്ടുപേരും അഭിമുഖമായി. കിതപ്പോടെ ഒരു ഗ്യാപ്പിട്ടപ്പോഴാണ് നിഷ യാത്ര ചെയ്ത് തളര്‍ന്ന കാന്തന്റെ മുഖം നോക്കിയത്. ഒരു നിമിഷം കൊണ്ട് കാതരയായി അവള്‍ ശ്രീലന്റെ നെഞ്ചോട് ചേര്‍ന്നു. മെല്ലെ ഒന്നു തോണ്ടി.
“ശ്രീ.. ശ്രീയേട്ടാ..എന്നിട്ട്..എങ്ങനുണ്ടേർന്നു മീറ്റ്?”
വലതു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് ശ്രീലന്‍ മൊഴിഞ്ഞു.
‘ഗംഭീരം..ഇതുവരെ കണ്ടതില്‍ മികച്ചത്..” ഉരുകുന്ന പരിഭവങ്ങളില്‍ വിശേഷങ്ങള്‍ ചിറകു വിടര്‍ത്തി. ആ നിമിഷത്തിലാണ് ശ്രീയുടെ ഫോണ്‍ ചിലച്ചതും നിഷ അറ്റന്റ് ചെയ്തതും..
ഫോണിലൊരു കിളിക്കൊഞ്ചൽ.
‘‘ശ്രീ.........വീട്ടിലെത്തിയോടാ.. കുട്ടാ...?’‘
ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ ശ്രീലന് യാതോരു ഉപമയും വന്നില്ല.

Sunday, July 3, 2011
അന്ന് സന്ധ്യയ്ക്ക്..
ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന തര്‍ക്കത്തിനൊടുവില്‍ രണ്ടും വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍ വഴികളോട് പരിചയം പുതുക്കി.
"അമ്മേന്റെ കണ്ണടയും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നീല്ലല്ലോ നിനിക്ക്’.“ വടക്കേക്കരയിലെ വാസന്തി എളേമ്മയാണ്. ഈ പ്രായത്തിലും എന്തൊരോര്‍മ്മ. കണ്ടാ തിരിയുമെന്ന് തന്നെ വിചാരിച്ചില്ല. അവര്‍ക്ക് മാത്രല്ല ഇന്നാട്ടില്‍ പലര്‍ക്കും പറയാന്‍ പലതും കാണും..ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഇളകാതിരിക്കാന്‍ ശ്രദ്ധിച്ചു രഘു. മുകളിലെ കല്ല് ഇപ്പോഴും ഉറക്കാതെ തന്നെ. മുറ്റത്ത് തലങ്ങും വിലങ്ങും വരച്ച കള്ളികള്‍ . പെറ്റിക്കോട്ടിട്ട രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാലില്‍ എന്തോ കളിയിലാണ്. കുറച്ച് നേരം മുഖത്തേക്ക് നോക്കി നിന്ന ചുവപ്പു റിബ്ബണ്‍ അകത്തേക്ക് ഓടി അമ്മയുമായെത്തി.
ഇറങ്ങിയ വര്‍ഷങ്ങളെണ്ണി തിരിച്ചുകയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ. പടിഞ്ഞിറ്റയിലെ ഇരുട്ടിന് അമ്മയുടെ മണം.
പൂപ്പല്‍ പിടിച്ച ചാരുകസേരയില്‍ മലര്‍ന്ന്കിടന്നു. പറമ്പിലെ കൊന്നമരത്തില്‍ ഇക്കുറിയും രണ്ടുമൂന്നു മെലിഞ്ഞപൂക്കുലകള്‍ . ചേദിയില്‍ ചോണനുറുമ്പുകള്‍ ഇഴയുന്ന നാട്ടുമാങ്ങകള്‍ ! ടൌണിലെ തുണിക്കടയുടെ പേരെഴുതിയ ചില്ലുഗ്ലാസ്സില്‍ സുധ ചായ കൊണ്ടുവന്നു. കുട്ടികളെയും അവളേയും ഒരുമിച്ച് കണ്ടപ്പോ സങ്കടം തോന്നി. കരുണേട്ടനുമൊത്ത് കുറച്ചുകൂടെ മെച്ചപ്പെട്ടൊരു ജീവിതം കിട്ടുമായിരുന്നോ ഇവള്‍ക്ക്? പിന്നെ ആരാണ് ഇവളെ കല്യാണം കഴിച്ചത്?..എവിടെയാണ്? അവളുമായി ബന്ധപ്പെട്ട് മനസ്സിലുദിച്ച ചോദ്യങ്ങള്‍ ആറ്റിലെ മീനിനെപ്പോലെ ഉള്ളില്‍ത്തന്നെ നീന്തി.
കുഴമ്പും എണ്ണയും ഒഴിഞ്ഞ് അവളെക്കുറിച്ചൊരോര്‍മ്മയില്ല. അമ്മേടെ ശുശ്രൂഷ ഇവളുടെ മാത്രം കാര്യമെന്ന പോലാര്‍ന്നു ഞാനടക്കം മറ്റെല്ലാര്‍ക്കും. കണ്ണിലെ നിസ്സംഗഭാവം നേരിടാനാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കൂടപ്പിറപ്പിനെ കാണുന്നതിന്റെ അതിശയമോ ഈര്‍ഷ്യയോ ഒന്നും ആ മുഖത്തില്ല. അതോ താനീ കസേരയില് കാലങ്ങളായി കെടപ്പുണ്ടായിരുന്നോ..? അലഞ്ഞ് വിഴുപ്പുകൂടിയ മരവിപ്പുകളുടെ ഭാണ്ഡം പോലെ.
ഇരുട്ടുപരന്നപ്പോഴേക്കും ഉറക്കത്തിലായ ഗ്രാമം. അങ്ങിങ്ങ് മിന്നിക്കാണുന്ന ഇലക്ട്രിക് ബള്‍ബുകളില്‍ നാട്ടിനൊരു അപരിചിത ഭാവം. കുളിമുറിയില്‍ വെള്ളത്തിനു ചൂടു പാകമാക്കി. എത്രയോ നീരൊഴുക്കുകളറിഞ്ഞ ദേഹം. എന്നിട്ടും വീടിന്റെ ശീലങ്ങള്‍ ! കരിന്തിരി കത്തും പോലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ കാരുണ്യത്തില്‍ വെള്ളം കോരി. ചരിഞ്ഞ പറമ്പില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ആള്‍മറ കാലപ്പഴക്കത്തില്‍ വിണ്ടുപോയിരിക്കുന്നു. കുളിമുറിയുടെ നിലത്തോളം അകന്നിരിക്കുന്ന വിടവ്.
ഓട്ടുകരണ്ടിയിലുണ്ടാക്കിയ കായയുപ്പേരി, ചുട്ട പപ്പടം, മോര് ..ഇപ്പോഴും തന്റെ നാവിന്റെ രുചി ഇതൊക്കെത്തന്നെയാണോ..!
രാത്രിവണ്ടിക്ക് വരുന്ന വീട്ടുകാരനു കൂടിയാണ് ഈ സദ്യ. “ഇവര്ടച്ഛന്ന് ടൌണില് ഹോട്ടലിലാ പണി. രണ്ടാഴ്ച്ച കൂടുമ്പോഴാ വരുന്നത്. ഇന്നെത്തും. നാളെ വിഷുവല്ലേ. “
“മുട്ട് ഇടണ്ട. പൊലര്‍ച്ചെ കണി കാണാന്‍ ഇറങ്ങണ്ടതാ.’ മുകളിലേക്ക് ഏണിപ്പടികള്‍ കയറുമ്പോ അമ്മയാണോ താഴെ നിന്ന് പറയുന്നത്.. മുഴുവനായി നിവരാത്ത പായയില്‍ കാലു നീട്ടിയിരുന്ന് പുകച്ചുരുളുകളെ ജനലഴികള്‍ക്കിടയിലൂടെ പറഞ്ഞുവിട്ടു.
ഇതുപോലൊരു രാത്രിയിലാണ് കരുണേട്ടനുമായി ഇടയേണ്ടി വന്നത്. കൂട്ടുകാരന്റെ അനിയത്തിയെ സ്നേഹിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നതിനേക്കാള്‍ വലിയ തെറ്റായിട്ടാണ് അന്ന് തോന്നിയിരുന്നത്. അറിഞ്ഞപ്പോ ചതി എന്നേ തോന്നിയുള്ളു. റേഷന്‍ കടയ്ക്ക് മുന്നിലന്ന് ഒരുപാട് തിരക്കുണ്ടായിരുന്നു. ഒരൊറ്റ മനസ്സ് പോലെ നടന്നവനെയാണ് തല്ലിയിടേണ്ടി വന്നത്. നാട് മുഴുവന്‍ കാഴ്ച്ചക്കാരായ ആ സന്ധ്യയ്ക്ക് ശേഷം എങ്ങോട്ടെങ്കിലും പോയാ മാത്രം മതിയെന്നായി. നാടിനും വീടിനും കൊള്ളാത്തവന് ഏത് നേരവും ഒരുപോലെ. അമ്മയെക്കണ്ട് ഇറങ്ങാനാണ് അകത്ത് കയറിയത്. കട്ടിലിനടിയിലെ പലകപ്പെട്ടിയില്‍ നിന്ന് അമ്മയുടെ കാതിലെ തക്കയിലൊന്ന് എടുത്തത് മുന്‍പേ തീരുമാനിച്ചിട്ടൊന്നുമല്ല.
പുലരുവോളം ചിത്രങ്ങള്‍ നിറഞ്ഞ തിരശ്ശീലയായിരുന്നു മനസ്സ്.
“കുഞ്ഞേട്ടാ..വാ.. മെല്ലെ..കണ്ണ് തുറക്കല്ലേ..”
കാതങ്ങള്‍ ഒരൊറ്റ വിളിയാലെ അരികിലായി. പടികള്‍ പിടിച്ച് ഇറങ്ങിച്ചെന്നത് അമ്മയുടെ കമ്മലൊരുക്കിയ കണിയിലേക്കാണ്. ഒറ്റത്തക്കയുടെ തിളക്കം. തൂങ്ങുന്ന കാതിന്റെ തണുപ്പ്. കണിപ്പലകയില്‍ ചമ്രം പടിഞ്ഞിരുന്ന് രഘു ഓരോന്നായി എണ്ണാന്‍ തുടങ്ങി..ചക്ക,മാങ്ങ,തേങ്ങ,വെള്ളരിക്ക..കൊന്നപ്പൂ .പഞ്ചങ്ങളഞ്ചും..

Friday, June 24, 2011
സ്തീപര്‍വ്വം
ഫോണ്‍ കയ്യില്‍ പിടിച്ച് നില്‍പ്പു തുടങ്ങീട്ട് കുറേ നേരമായി. ഒരുകാലത്ത് ഞാന്‍ തന്നെ ആയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണു മറുവശത്ത്.
വര്‍ഷങ്ങള്‍ക്ക് ശേഷം.. എന്തെങ്കിലുമൊന്ന് മിണ്ടിയിരുന്നെങ്കില്‍, അടുത്തു വന്നൊന്ന് ഇരുന്നെങ്കില്‍ എന്നൊക്കെ ആശിച്ച് കടന്നു പോയ കാലം... ഉരുകാത്തൊരു മൌനവുമായി നിന്ന് ഞങ്ങള്‍ പരിഭവിച്ചു. ഒന്നു കരയാന്‍ തോന്നി എനിക്ക്.. പക്ഷേ അവള്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു വച്ചുകളഞ്ഞു.
രണ്ടാമത്തെ വിളിക്ക് വാക്കുകള്‍ മെല്ലെ വിരുന്നുകാരായി...
കുട്ടികള്‍, വീട്ടുകാര്‍... അങ്ങനെ ഓരോരുത്തരായി നാവില്‍ വന്ന് ഓര്‍മ്മ പുതുക്കി. പട്ടാളക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ ജമ്മുവിലായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികള്‍. നാട്ടിലുണ്ട്. വര്‍ഷങ്ങള്‍ വാക്കുകളിലൊതുങ്ങിയ നേരത്തിനിടയിലെപ്പൊഴോ ഞങ്ങള്‍ ഞാനും അവളുമായി.
“പിന്നെ, പറയ് വേറെന്താ വിശേഷം..?
“......ഏയ്”
“ന്നാ, എനിക്ക് ചെറിയൊരു വിശേഷമുണ്ട്. “ ഒരു ശ്വാസദൂരത്തില്‍ അവള്‍ തുടര്‍ന്നു. “ബ്രെയിന്‍ ട്യൂമറാണ്. അടുത്തയാഴ്ച്ച ഒരു ഓപ്പറേഷനുണ്ട്. ബാംഗ്ലൂരില്‍ പോകണം. അതിനു മുന്‍പ് നിന്നെ ഒന്നു കാണണം”
ഇത്തവണ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നു.
കോളേജ് പഠനകാലത്ത് ഞങ്ങളുടെ ബാച്ചിന്റെ വിസ്മയമായിരുന്നു സുജയ. ബോബനേം മോളിയേം പോലെയുള്ള ഇരട്ടകളില്‍ ഒരുവള്‍. എന്ത്, എപ്പോ ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്തവള്‍. ഉര്‍വ്വശിയുടെ പഴയ രൂപം. ആരും അടുക്കാന്‍ ഒന്ന് മടിക്കുന്ന പ്രകൃതം. അതുകൊണ്ട് ചെക്കന്മാരൊന്നും പേടിച്ച് അടുക്കാറില്ല. ഇവളുടെ കൂട്ടുകാരിയായതോ, കാണാന്‍ വല്യ ശേലൊന്നുമില്ലാത്തതോ എന്നറീല, എന്നോടും. ഏതു പ്രശ്നവും അനായാസമായി കൈകാര്യം ചെയ്യാനാവുന്ന അവള്‍ എന്റെ മാതൃക തന്നെയായിരുന്നു. ഒരുമിച്ചല്ലാതെ ഞങ്ങളെ കാണാനാകില്ല. എനിക്ക് പറയാനുള്ളതും അവള്‍ക്ക് പറയാനുള്ളതും അവള്‍ തന്നെ പറയും. “കൊറച്ച് കൂടെ അടക്കം വേണം പെണ്ണിന്“ എന്റമ്മ പറയും.
അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്. കോറിഡോറില്‍ വച്ച് ഒരിക്കല്‍ അവള്‍ സീനിയറായ സദാനന്ദനെ നീട്ടി വിളിക്കുകയായിരുന്നു. “സദേട്ടാ...” “എന്താ പ്രിയേ..” മറുപടിക്കും താമസമുണ്ടായില്ല. കേട്ടുകൊണ്ട് വന്ന മാധവൻ മാഷ് ഞങ്ങളെ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കി ക്ലാസിലേക്ക് കയറി. പിറകെ ഞങ്ങളും. ക്ലാസ്സില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം. ഭക്തിഗാനസുധയില്‍ ആറാടി രാമനെ ഇനിയെന്ത് വിളിക്കേണ്ടൂ എന്ന എഴുത്തച്ഛന്‍ ഭാവത്തെ വിവരിക്കുകയാണു മാഷ്. ചിന്മയന്‍, ചിരാമയന്‍, ജഗന്മയന്‍.. പേരുകളിങ്ങനെ പോകുമ്പോള്‍ എന്തിനോ എന്റെ നാവും വിളിച്ചു പറഞ്ഞു ‘സദാനന്ദന്‍‘.
“സ്റ്റാന്റ് അപ്പ്..“
ഞാന്‍ പൊങ്ങി. മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ ഒരുഅധികാരം എവിടേം കാട്ടും.
“എന്താ നിന്റെ ഭാവം?” കണ്ണുകളീലേക്ക് നോക്കിക്കോണ്ട് മാഷ് ചോദിച്ചു. ഒന്നും പറയാനായില്ല.
“എന്തിനാ മാഷേ അവളെ പറയുന്നെ.. അത് ശരിയല്ലേ? സദാനന്ദന്‍ ഈശ്വരനല്ലേ. സദാ ആനന്ദം നല്‍കുന്നവന്‍..“
ഇവള്‍ക്കിപ്പോ മിണ്ടാതിരുന്നാപ്പോരേ..ദേഷ്യ ഭാവത്തില്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞ് മാഷ് പോയി. വീട്ടിലെത്തിയിട്ടും എന്തോ തെറ്റ് ചെയ്തെന്ന് മനസ്സ്. ഒരു തുണ്ട് കടലാസ്സില്‍ ക്ഷമാപണം എഴുതിച്ചിട്ടേ അതടങ്ങിയുള്ളൂ.
അതായിരുന്നു ഞാനെഴുതിയ ആദ്യ കവിത.
കോളേജ് ഡേയില്‍ സാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി വന്ന അവള്‍ എന്റടുത്ത് നിന്ന് “ഒരു മിനിറ്റ്” എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി. പിന്നെ കണ്ടത് ഇതേ സാരി കയറ്റിക്കുത്തി ആളു തികയാതെ വന്ന ഒരു ടീമിനൊപ്പം സ്റ്റേജില്‍ ഡാന്‍സു ചെയ്യുന്നതാണ്. പല രൂപങ്ങളിങ്ങനെ തെളിഞ്ഞു മാഞ്ഞ് വരുന്നു. പരസ്പരം വിവരങ്ങളൊന്നുമില്ലാതെ കടന്ന വര്‍ഷങ്ങള്‍. എന്നിലൂടെ കടന്നുപോയ ഋതുക്കള്‍. അറിഞ്ഞ വെയിലുകള്‍. ഉണക്കാനിട്ട മേഘം പോലെ തെന്നിനീങ്ങിയ നാളുകള്‍..
ഒറ്റക്കു പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച റീനയേയും കൂട്ടി, അവളുടെ വീട്ടിലേക്ക്. ഒരു വലിയ കുന്നിനു മുകളിലാണ് വീട്. ഞങ്ങളങ്ങോട്ട് കയറുമ്പോള്‍ അവളുടെ ഇടവകയിലെ പുരോഹിതന്‍ താഴോട്ട് ഇറങ്ങുന്നു.
അവിടെ അവളുടെ ചെറിയ കുഞ്ഞിനു അമ്മ കുപ്പിയില്‍ പാലു കൊടുക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളെ തോണ്ടി അവള്‍ ചിരിച്ചു.
’‘നിങ്ങളിങ്ങോട്ട് വരുമ്പോ പള്ളീലെ അച്ചനെക്കണ്ടോ? എന്റമ്മച്ചീ.. അങ്ങേരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്.”
ഇവള്‍ക്ക് ധൈര്യം കൊടുക്കാന്‍ വന്നതാവണം പാവം.
“ഹോസ്പിറ്റലില്‍ വച്ച് ഡോക്ടറെന്നോട് ചോദിച്ചു, നിന്റെ അസുഖമെന്താന്ന് നിനക്കറിയില്ലേ മോളേ എന്ന്.. എന്റെ ചിരിക്കുന്ന മുഖം കാണുമ്പോ വെഷമമാകുന്നു പോലും. ഞാന്‍ പറഞ്ഞു, ഡോക്ടര്‍, അപ്പുറത്ത് റൂമില്‍ എന്റെ കുഞ്ഞുങ്ങളുണ്ട്. അതില്‍ ചെറുതിന് ഒരു മാസം പോലുമായില്ല. എനിക്ക് കരയാന്‍ വയ്യ“
നിസ്സഹായത മനുഷ്യനു നല്‍കുന്ന ചില അനുഗ്രഹങ്ങളുണ്ട്. നിസ്സംഗതയോടെ കേട്ടിരുന്നു ഞാന്‍.
“ദേ, നോക്ക് എനിക്കീ ഇരുത്തം പിടിക്കുന്നില്ലാട്ടോ.. നീ അറിയണം ഇതൊക്കെയാ ജീവിതമെന്ന്.” അവള്‍ തലയില്‍ ചുറ്റിയ സ്കാര്‍ഫ് ഊരിയിട്ടു..!!
“ഞാനെല്ലാം സൂക്ഷിച്ചിട്ടുണ്ട്“
കയ്യിലിരുന്ന കുഞ്ഞു കാര്‍ബോഡ് പെട്ടിയില്‍ ഉറങ്ങുന്ന പാമ്പിനെപ്പോലെ ഒതുങ്ങിക്കിടക്കുന്നു അവളുടെ നീണ്ട തലമുടി.
എനിക്കാ മുഖത്തേക്ക് നോക്കാനായില്ല. അഴിഞ്ഞുലഞ്ഞ് കിടന്ന അവളുടെ മുടിയിഴകളെന്നെ നോക്കി എതോ കാലത്തിരുന്ന് പല്ലിളിക്കുന്നു..
ഏത് കൊടുങ്കാറ്റും അറിഞ്ഞിട്ടില്ലാത്ത, മെലിഞ്ഞുണങ്ങി കാതല്‍ മാത്രം ശേഷിച്ച മരം പോലെ അവള്‍. ഉലയാതെ, ഇളകാതെ..പൂമ്പാറ്റകള്‍ പറന്ന കാലത്ത് എന്റൊപ്പം നടന്ന പെണ്ണല്ല ഇത്. വിണ്ട പാടങ്ങളില്‍ നടന്ന് പതം വന്ന ആ കാലുകള്‍ക്ക് ഇന്ന് ഉറപ്പേറെയാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ പകച്ച് നില്‍ക്കുന്ന, അന്യര്‍ക്ക് മുന്നില്‍ ആമയെപ്പോലെ തല വലിക്കുന്ന, അകത്തളങ്ങളിലെ ഇരുട്ടില്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകള്‍ പോലും ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അതിശയകരമാം വിധം കരുത്തോടെ പെരുമാറുന്നത് കാണാം. ഇതു പോലെ. സഹതാപമോ അനുകമ്പയോ വേണ്ട ഇവള്‍ക്ക്. ഈ ഒരു മനസ്സിന് ഏത് രോഗത്തേയും പറിച്ചെറിയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നിന്ന് കൊടുത്താ മാത്രം മതി കൂടെയുള്ളവര്‍.

Monday, May 30, 2011
നിന്റെ നാട്ടിലേക്കുള്ള യാത്ര.
നിന്റെ നാട്ടിലേക്കുള്ള യാത്ര.
ഓര്‍മ്മകളുടെ ഹെയര്‍പ്പിന്‍ വളവുകളില്‍ ഊയലാടുന്നുണ്ട് ഞാന്‍.
“നിനക്കായി മാത്രം പൂക്കുന്നൊരു പൂക്കാലത്തിലേ നിന്നെ ഞാനിങ്ങു കൊണ്ടു വരികയുള്ളൂ.”
നേര്‍ത്തൊരു കാറ്റില്‍ പൂക്കുലകള്‍ കൊഴിയുന്നൊരു പുലരിയിലാണ് അവനത് പറഞ്ഞത്.
ഉള്ളിലെ കടമ്പുമരച്ചില്ലയില്‍ ചിലന്തിവലകള്‍ കാറ്റത്ത് ഉലയുന്നു. കാലം തീരുമാനിച്ച ചില നിമിഷങ്ങളിലേക്കുള്ള പ്രയാണം. ഒരു യമിയുടെ നിര്‍വികാരതയാണ് ഉള്ളിലെങ്കിലും നീ പറഞ്ഞു മാത്രം കേട്ട പുറംകാഴ്ച്ചകള്‍. ഗ്ലാസ്സ് താഴ്ത്തിയിട്ടപ്പോള്‍ ഏറെനാള്‍ കൂടിക്കാണുന്ന കൂട്ടുകാരിയെ പോലെ കൈനീട്ടി തൊടുന്ന സുഖമുള്ളൊരു തണുപ്പ് .
‘സീനാ, നോക്കൂ ഇരുവശവും വയലറ്റ് നിറമുള്ള പൂക്കള്‍ കാണുന്നുണ്ടോ നീ? അപ്പുറം കടും പച്ച നിറമുള്ള വള്ളികളില്‍ ഓറഞ്ച് നിറമുള്ള കുലകള്‍. വെള്ള, മഞ്ഞ, ചുവപ്പ്.. പൂക്കൂട നിറച്ച് ഒരുങ്ങി നില്ക്കുകയല്ലേ നമ്മളെയും കാത്ത് എന്ന പോലെ.. താലമേന്തുന്ന വള്ളിപ്പടര്‍പ്പുകള്‍..! കുറച്ചൂടെ പോട്ടെ ഞാനൊരൂട്ടം കാട്ടിത്തരാം.. വളവു കഴിഞ്ഞ് ഒന്നു സ്ലോ ചെയ്യ്.. ! ദാ, ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം.. റോഡിനപ്പുറത്തേക്ക് നോക്ക് നീ. പാറക്കെട്ടുകളില്‍ നിന്നു ഒഴുകിയിറങ്ങുന്ന നീരുറവ കാണുന്നില്ലേ? വാനരപ്പട വായ്ക്കുരവയുമായി നമ്മെ എതിരേല്‍ക്കുന്നത് കണ്ടോ...“
“ഇനി കഷ്ടിച്ച് അര മണിക്കൂര്‍... അവരവിടെ എത്തിക്കാണ്വോ...?”
‘'കാത്തിരിപ്പുണ്ടാവും. ഉറപ്പ്..”
“ഇത് വേണമായിരുന്നോ? നിന്നെ അവര്‍ തിരിച്ചറിയില്ലേ.. നിന്റെ ഫെയിം.. എനിക്ക് പേടിയുണ്ട്.. ഒക്കെ ഞാന്‍ കൂടി അറിഞ്ഞോണ്ടാണ് എന്നല്ലേ നിന്റച്ഛന്‍ പറയൂ..”
“ഫെയിം...! നീയൊന്നു മിണ്ടാണ്ടിരിക്ക്.. ഈ യാത്രയുടെ, കാഴ്ച്ചയുടെ ത്രില്‍ നശിപ്പിക്കാതെ.. അവരൊക്കെ എത്ര അതിശയിക്കുമെന്നോ. ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തതാണ്.. ഒന്നു പ്രിപ്പയര്‍ ചെയ്യാനായില്ല എനിക്ക്....”
‘‘അതെ.. അതു തന്നാ ഞാന്‍ പറഞ്ഞത്.. വല്ല ട്രാപും ആവ്വ്വോ ഈശ്വരാ.. നിന്റെ ഓരോ പ്രാന്ത്.. ദാ, ഇതാണ് പാലം.“
“നമ്മളെത്തി. നീ സൂക്ഷിക്കണം..”
‘‘ഇനി താഴോട്ടിറങ്ങണം.. കല്ലുകള്‍ ഇളകിയിട്ടുണ്ടാവും. നീ കൈ പിടിക്ക്..”
*************************************************************
“നീ അറ്റന്റ് ചെയ്യ്...”
ആശുപത്രിയുടെ വിറങ്ങലിച്ച ഇടനാഴിയില്‍ വച്ചാണ് മനുവിന്റച്ഛന്‍ അവന്റെ ഫോണ്‍ കയ്യില്‍ തന്നത്.
സന്ധ്യ മുതല്‍ കലുങ്കില്‍ തനിച്ചിരുന്ന് ഭ്രാന്തു പിടിക്കുമെന്നായപ്പോഴാണ് മനുവിന്റെ ഫോണ്‍ ഓണാക്കിയത്. കാലത്തിനെ ഇല്ലാതാക്കുന്ന, യാഥാർഥ്യങ്ങളെ മറച്ചു വെക്കാനാകുന്ന യന്ത്രലോകം. അവനില്ലാത്ത ദിവസങ്ങള്‍ ഭീകരമായപ്പോഴാണ്, വെറുതെ, സ്വന്തം ഫോണിലേക്കൊന്നു വിളിക്കാനായി ഓണ്‍ ചെയ്തത്. “മനു ഈസ് കോളിംഗ്..” എന്ന് പറയാന്‍ മറ്റാർക്കു കഴിയും? രണ്ടാമതും ഡയല്‍ ചെയ്യുമ്പോഴെക്കും ഇടയ്ക്കു കയറി വന്ന ഒരു കോളിന്റെ ഷോക്കിലാണ് ദിലീപ്. വിരഹവും വേവലാതിയും പൂണ്ട ഒരു മധുര സ്വരം. എന്തു പറയണമെന്നറിയാതെ തരിച്ചിരുന്നുപോയി. വിളിച്ചത് ആരെന്നറിയാനൊരു ശ്രമം. അവനാവാന്‍ ആവില്ലെന്നറിഞ്ഞു തന്നെയാണ് അനുകരിച്ചത്. അതിശയിച്ചുപോയി. ഇത്ര കരുതലോടെ അവനെ വിളിക്കാന്‍ ഏതാണ് താനറിയാത്തൊരു പെൺകുട്ടി...? കൂട്ടുകാരെ അറിയിച്ചപ്പോള്‍ സത്യന്‍മാഷാണ് ഒന്നു കാണാന്‍ വരട്ടെ എന്ന് പറഞ്ഞത്. ഇങ്ങോട്ടു വന്നേ കാണു എന്ന് ഉത്തരം. ഒരു കണ്ടീഷനോടെ. കൂട്ടുകാര്‍ എല്ലാരും വേണം. ഗരുഡന്‍ കുന്നില്‍ വച്ച്. കാര്യം അവളറിഞ്ഞില്ലെന്നുറപ്പാണ്.
****************************** ****************************** ********
കുന്നിന്‍ ചരിവിലെ പുല്‍ത്തകിടിയില്‍ നിന്ന് പിടഞ്ഞെണീറ്റു. മനുവിന്റെ പെണ്ണ് ആരെന്നറിയാനുള്ള കൌതുകം എല്ലാവരിലുമുണ്ട്.
“പാലക്കാട്ട് നിന്നാ... ?”
“അതെ. ഞാന്‍ സീന. ഇവളെ അറിയുമല്ലോ. ശർമ്മിള. പിന്നണി ഗായിക“
കാറില്‍ നിന്നിറങ്ങിയ സുന്ദരികളെ കണ്ട് വിശ്വസിക്കാനായില്ല ദിലീപിന്. അന്ധയായ പ്രശസ്ത പിന്നണി ഗായിക ശർമ്മിള.. മനുവിന്റെ...?!!!
“നിങ്ങളെല്ലാരുമുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്. എന്നോടെന്തു പറയുമെന്നു കരുതി വിഷമിക്കേണ്ട. മനു ഈ ലോകത്ത് ഇപ്പോ ഇല്ലെന്നെനിക്കറിയാം, ദിലീപാണ് വിളിച്ചതെന്നും.. ശ്വാസം പോലും തിരിച്ചറിയാവുന്ന തരത്തില്‍ ഞങ്ങള്‍ പരിചിതരാണ്. എന്റെ കാഴ്ചയാണ് അവന്‍. പുലര്‍ച്ചെ ഈ പാറപ്പുറമൊരുക്കുന്ന ഭൂപാളം കേട്ടാണ് ഞാനുണരുന്നത്. അതാണ് അവന്റെ മോര്‍ണിംഗ് വാക്ക്. അവനിലൂടെ ഞാന്‍ കണ്ട ലോകങ്ങള്‍, കേട്ട ശബ്ദങ്ങള്‍.. ദിവസങ്ങള്‍ നീണ്ട ഈ മൌനത്തിന് മറ്റൊന്നും പറയാനാകില്ല. ഒടുവില്‍ അറ്റന്റ് ചെയ്ത ദിലീപ് മനുവാകാന്‍ ശ്രമിക്കുന്നത് കൂടി കണ്ടപ്പോള്‍ ഞാനുറപ്പിച്ചു. ദിലീപ്, ഞങ്ങളുടെ രീതികളൊന്നും അങ്ങനല്ല. അല്ലെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ അടയാളപ്പെടുത്താനാകില്ല. അവന്റെ കാലടികള്‍ക്കൊപ്പം ഞാനും കൂടീട്ട് കുറച്ചു വര്‍ഷമായി.. ഈ സുഹൃത് സംഘമാണ് അവന്റെ പ്രാണനെന്നും എനിക്കറിയാം. നിങ്ങളും ഞാനും ഉള്ളിടത്ത് അവനില്ലാതെ വരില്ല. അതാണ് ഇങ്ങോട്ട് വിളിപ്പിച്ചത്.“
അനായാസമായി മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന സ്വരത്തില്‍ ശര്‍മ്മിള പറഞ്ഞു നിര്‍ത്തി.
കാതുകളെ വിശ്വസിക്കാമോ എന്നറിയാതെ സീന നടുങ്ങി. മനുവിനെ കാണാന്‍ എന്നു പറഞ്ഞതുകൊണ്ടാണ് കൂടെ പോന്നത്. ഒന്നിച്ചുവളര്‍ന്നവള്‍. ഏതു പോരായ്മയേയും നികത്തുന്ന കഴിവുകളുള്ളവള്‍. സ്വകാര്യ സംഭാഷണങ്ങളില്‍ മനുവെന്നൊരു പേര് കുറച്ചുകാലമായി കടന്നു വരുന്നുണ്ട്. ഇവളുടെ പണത്തിനും പ്രശസ്തിക്കും അപ്പുറമൊരിഷ്ടമുണ്ടോ അവന് എന്ന് നേരിട്ടറിയാനാണ് പുറപ്പെട്ടത്. എന്നിട്ടിപ്പോ.. ഈ യാത്ര ഒഴിവാക്കേണ്ടതായിരുന്നു..
സാന്ദ്രത കൂടുന്നൊരു മൌനത്തിനു സാക്ഷിയായി ഗരുഡന്‍ കുന്ന്.

“സത്യന്‍ മാഷൊന്നു വരുമോ എനിക്കൊപ്പം... കുന്നിന്മേലുള്ള ശാന്തിപ്പാറയില്‍... "
അവളുടെ വാക്കുകള്‍, ആഗ്രഹങ്ങള്‍.. നടുക്കം ഓരോരുത്തര്‍ക്കും പെരുമ്പറ പോലെ നെഞ്ചിലിടിക്കുന്നതായി. പടവുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന മൌനവല്മീകങ്ങള്‍. അതിനു മുകളില്‍ വെച്ചാണ് തിരകള്‍ക്കൊപ്പം പാറക്കെട്ടില്‍ തലതല്ലി അവനും ചേര്‍ന്നത്. ഒന്നും പറയാനാവാതെ താന്‍ കുഴഞ്ഞു പോകുന്നതായി സത്യന്‍ മാഷിന് തോന്നി. മെയ്ഫ്ലവര്‍ കൊഴിഞ്ഞു വീണു കിടക്കുന്ന പടവുകളില്‍ ശാന്തിപ്പാറയ്ക്ക് ഇപ്പോള്‍ അഭൌമമായൊരു പരിവേഷമുണ്ട്. ചൂളം കുത്തി പറന്നു പോകുന്ന കാറ്റ് ഇവളോട് മാത്രം സ്വകാര്യമായെന്തോ പറയുന്നതു പോലെ. അന്ന്, ഇരുട്ട് വീണ് തുടങ്ങുന്ന ആ സന്ധ്യയില്‍ ചെറിയൊരു ലഹരിയോടെ താന്‍ “രാവണപുത്രി” ചെല്ലുമ്പോള്‍ പടവുകള്‍ കയറുകയായിരുന്നു മനു. ലോകം ഞങ്ങളിലേക്ക് ഒതുങ്ങാറുള്ള ആ നേരങ്ങള്‍ക്ക് പങ്കാളിയായി മറ്റൊരു കാതു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവളും ഞങ്ങളും ചേരുന്ന ഈ സന്ധ്യയില്‍ മനുവിന്റെ നിശ്വാസച്ചൂട് അനുഭവപ്പെടുന്നുണ്ടോ..?! ഉള്‍ക്കണ്ണില്‍ വെളിച്ചവുമായി, ഒന്നാം പടവില്‍ തൊട്ട് വന്ദിച്ച് കയറിപ്പോകുന്ന ആ അന്ധ യുവതിക്കൊപ്പമെത്താനാവാതെ മാഷ് തളര്‍ന്നു. ഈയൊരു നിമിഷത്തിലേക്കായിരുന്നു തന്റെ ഏതു യാത്രയുമെന്ന് അവളുടെ ചലനങ്ങള്‍ പറയുന്നുണ്ട്.
“അഞ്ചാം പടവിലൊരു യതി ആവാം.. അല്ലേ മാഷേ..?” നേര്‍ത്തൊരു കിതപ്പില്‍ അവള്‍ നിന്നു.
മനുവിന്റെ ഭാഷ!
“ശംഖ് ദ്വാരമുള്ളൊരു ഭാഗമില്ലേ എട്ടാം പടവിനിടതുവശം..അതെ ഇതു തന്നെ, സാഗരം മുഴുവന്‍ ആസക്തിയോടെ ഇരമ്പുന്നു ..ആര്‍ത്തി ,ആവേശം, അട്ടഹാസം, നിരത്ഥകത, ശൂന്യത..പിന്നെയുമെന്തെല്ലാമാണ് കടല്‍??“
ഇവളിലൂടെ മനു പിന്നെയും അതിശയിപ്പിക്കുന്നു..!!
****************************** ****************************** ************
പതിനാലാമത്തെ പടിയില്‍.
ശാന്തമാണ് മനസ്സ്. അതിനുമപ്പുറം വീശിയടിക്കുന്ന കാറ്റ്. നിന്നിലേക്ക് നീളുന്ന എന്റെ വിരലുകള്‍ കോര്‍ക്കുന്നത് നിന്റെ കൈകളാണെന്ന്, വിയര്‍പ്പുതുള്ളികള്‍ ഊറുന്ന നെറ്റിത്തടം തലോടുന്നത് നീയാണെന്ന്, ഭാരമില്ലാതാവുന്ന എന്റെ ദേഹം ചായുന്നത് നിന്നിലേക്കാണെന്ന്, ഞാനറിയുന്നു. കാതിലലക്കുന്ന ത്രിപുടതാളത്തോടെ സാഗരം. മനസ്സ് മുഴുവന്‍ ചേർത്ത് എന്നെ ആവാഹിക്കട്ടെ. ചിതറിയടിച്ച്, അലതല്ലി, ആര്‍ത്തലച്ചൊടുവില്‍ ശാന്തയാവുന്ന കടല്‍ പോലെ...
എല്ലാം ചേര്‍ന്നോടുവിലൊന്നാവുന്ന ഓംകാരം പോലെ... നമുക്കു മുന്നിലൊരേ വെളിച്ചമുള്ളൊരു ലോകത്തിലേക്ക്..
ഈ നിമിഷങ്ങള്‍, ഇത് മാത്രമാണ് തീരുമാനിക്കപ്പട്ടത്.
ആശുപത്രിയുടെ വിറങ്ങലിച്ച ഇടനാഴിയില്‍ വച്ചാണ് മനുവിന്റച്ഛന്‍ അവന്റെ ഫോണ്‍ കയ്യില്‍ തന്നത്.
സന്ധ്യ മുതല്‍ കലുങ്കില്‍ തനിച്ചിരുന്ന് ഭ്രാന്തു പിടിക്കുമെന്നായപ്പോഴാണ് മനുവിന്റെ ഫോണ്‍ ഓണാക്കിയത്. കാലത്തിനെ ഇല്ലാതാക്കുന്ന, യാഥാർഥ്യങ്ങളെ മറച്ചു വെക്കാനാകുന്ന യന്ത്രലോകം. അവനില്ലാത്ത ദിവസങ്ങള്‍ ഭീകരമായപ്പോഴാണ്, വെറുതെ, സ്വന്തം ഫോണിലേക്കൊന്നു വിളിക്കാനായി ഓണ്‍ ചെയ്തത്. “മനു ഈസ് കോളിംഗ്..” എന്ന് പറയാന്‍ മറ്റാർക്കു കഴിയും? രണ്ടാമതും ഡയല്‍ ചെയ്യുമ്പോഴെക്കും ഇടയ്ക്കു കയറി വന്ന ഒരു കോളിന്റെ ഷോക്കിലാണ് ദിലീപ്. വിരഹവും വേവലാതിയും പൂണ്ട ഒരു മധുര സ്വരം. എന്തു പറയണമെന്നറിയാതെ തരിച്ചിരുന്നുപോയി. വിളിച്ചത് ആരെന്നറിയാനൊരു ശ്രമം. അവനാവാന്‍ ആവില്ലെന്നറിഞ്ഞു തന്നെയാണ് അനുകരിച്ചത്. അതിശയിച്ചുപോയി. ഇത്ര കരുതലോടെ അവനെ വിളിക്കാന്‍ ഏതാണ് താനറിയാത്തൊരു പെൺകുട്ടി...? കൂട്ടുകാരെ അറിയിച്ചപ്പോള്‍ സത്യന്‍മാഷാണ് ഒന്നു കാണാന്‍ വരട്ടെ എന്ന് പറഞ്ഞത്. ഇങ്ങോട്ടു വന്നേ കാണു എന്ന് ഉത്തരം. ഒരു കണ്ടീഷനോടെ. കൂട്ടുകാര്‍ എല്ലാരും വേണം. ഗരുഡന്‍ കുന്നില്‍ വച്ച്. കാര്യം അവളറിഞ്ഞില്ലെന്നുറപ്പാണ്.
******************************
കുന്നിന്‍ ചരിവിലെ പുല്‍ത്തകിടിയില്‍ നിന്ന് പിടഞ്ഞെണീറ്റു. മനുവിന്റെ പെണ്ണ് ആരെന്നറിയാനുള്ള കൌതുകം എല്ലാവരിലുമുണ്ട്.
“പാലക്കാട്ട് നിന്നാ... ?”
“അതെ. ഞാന്‍ സീന. ഇവളെ അറിയുമല്ലോ. ശർമ്മിള. പിന്നണി ഗായിക“
കാറില്‍ നിന്നിറങ്ങിയ സുന്ദരികളെ കണ്ട് വിശ്വസിക്കാനായില്ല ദിലീപിന്. അന്ധയായ പ്രശസ്ത പിന്നണി ഗായിക ശർമ്മിള.. മനുവിന്റെ...?!!!
“നിങ്ങളെല്ലാരുമുണ്ടെന്ന വിശ്വാസമുണ്ടെനിക്ക്. എന്നോടെന്തു പറയുമെന്നു കരുതി വിഷമിക്കേണ്ട. മനു ഈ ലോകത്ത് ഇപ്പോ ഇല്ലെന്നെനിക്കറിയാം, ദിലീപാണ് വിളിച്ചതെന്നും.. ശ്വാസം പോലും തിരിച്ചറിയാവുന്ന തരത്തില്‍ ഞങ്ങള്‍ പരിചിതരാണ്. എന്റെ കാഴ്ചയാണ് അവന്‍. പുലര്‍ച്ചെ ഈ പാറപ്പുറമൊരുക്കുന്ന ഭൂപാളം കേട്ടാണ് ഞാനുണരുന്നത്. അതാണ് അവന്റെ മോര്‍ണിംഗ് വാക്ക്. അവനിലൂടെ ഞാന്‍ കണ്ട ലോകങ്ങള്‍, കേട്ട ശബ്ദങ്ങള്‍.. ദിവസങ്ങള്‍ നീണ്ട ഈ മൌനത്തിന് മറ്റൊന്നും പറയാനാകില്ല. ഒടുവില്‍ അറ്റന്റ് ചെയ്ത ദിലീപ് മനുവാകാന്‍ ശ്രമിക്കുന്നത് കൂടി കണ്ടപ്പോള്‍ ഞാനുറപ്പിച്ചു. ദിലീപ്, ഞങ്ങളുടെ രീതികളൊന്നും അങ്ങനല്ല. അല്ലെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ അടയാളപ്പെടുത്താനാകില്ല. അവന്റെ കാലടികള്‍ക്കൊപ്പം ഞാനും കൂടീട്ട് കുറച്ചു വര്‍ഷമായി.. ഈ സുഹൃത് സംഘമാണ് അവന്റെ പ്രാണനെന്നും എനിക്കറിയാം. നിങ്ങളും ഞാനും ഉള്ളിടത്ത് അവനില്ലാതെ വരില്ല. അതാണ് ഇങ്ങോട്ട് വിളിപ്പിച്ചത്.“
അനായാസമായി മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന സ്വരത്തില്‍ ശര്‍മ്മിള പറഞ്ഞു നിര്‍ത്തി.
കാതുകളെ വിശ്വസിക്കാമോ എന്നറിയാതെ സീന നടുങ്ങി. മനുവിനെ കാണാന്‍ എന്നു പറഞ്ഞതുകൊണ്ടാണ് കൂടെ പോന്നത്. ഒന്നിച്ചുവളര്‍ന്നവള്‍. ഏതു പോരായ്മയേയും നികത്തുന്ന കഴിവുകളുള്ളവള്‍. സ്വകാര്യ സംഭാഷണങ്ങളില്‍ മനുവെന്നൊരു പേര് കുറച്ചുകാലമായി കടന്നു വരുന്നുണ്ട്. ഇവളുടെ പണത്തിനും പ്രശസ്തിക്കും അപ്പുറമൊരിഷ്ടമുണ്ടോ അവന് എന്ന് നേരിട്ടറിയാനാണ് പുറപ്പെട്ടത്. എന്നിട്ടിപ്പോ.. ഈ യാത്ര ഒഴിവാക്കേണ്ടതായിരുന്നു..
സാന്ദ്രത കൂടുന്നൊരു മൌനത്തിനു സാക്ഷിയായി ഗരുഡന്‍ കുന്ന്.
******************************
“സത്യന്‍ മാഷൊന്നു വരുമോ എനിക്കൊപ്പം... കുന്നിന്മേലുള്ള ശാന്തിപ്പാറയില്‍... "
അവളുടെ വാക്കുകള്‍, ആഗ്രഹങ്ങള്‍.. നടുക്കം ഓരോരുത്തര്‍ക്കും പെരുമ്പറ പോലെ നെഞ്ചിലിടിക്കുന്നതായി. പടവുകള്‍ നോക്കി നെടുവീര്‍പ്പിടുന്ന മൌനവല്മീകങ്ങള്‍. അതിനു മുകളില്‍ വെച്ചാണ് തിരകള്‍ക്കൊപ്പം പാറക്കെട്ടില്‍ തലതല്ലി അവനും ചേര്‍ന്നത്. ഒന്നും പറയാനാവാതെ താന്‍ കുഴഞ്ഞു പോകുന്നതായി സത്യന്‍ മാഷിന് തോന്നി. മെയ്ഫ്ലവര്‍ കൊഴിഞ്ഞു വീണു കിടക്കുന്ന പടവുകളില്‍ ശാന്തിപ്പാറയ്ക്ക് ഇപ്പോള്‍ അഭൌമമായൊരു പരിവേഷമുണ്ട്. ചൂളം കുത്തി പറന്നു പോകുന്ന കാറ്റ് ഇവളോട് മാത്രം സ്വകാര്യമായെന്തോ പറയുന്നതു പോലെ. അന്ന്, ഇരുട്ട് വീണ് തുടങ്ങുന്ന ആ സന്ധ്യയില്‍ ചെറിയൊരു ലഹരിയോടെ താന്‍ “രാവണപുത്രി” ചെല്ലുമ്പോള്‍ പടവുകള്‍ കയറുകയായിരുന്നു മനു. ലോകം ഞങ്ങളിലേക്ക് ഒതുങ്ങാറുള്ള ആ നേരങ്ങള്‍ക്ക് പങ്കാളിയായി മറ്റൊരു കാതു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവളും ഞങ്ങളും ചേരുന്ന ഈ സന്ധ്യയില്‍ മനുവിന്റെ നിശ്വാസച്ചൂട് അനുഭവപ്പെടുന്നുണ്ടോ..?! ഉള്‍ക്കണ്ണില്‍ വെളിച്ചവുമായി, ഒന്നാം പടവില്‍ തൊട്ട് വന്ദിച്ച് കയറിപ്പോകുന്ന ആ അന്ധ യുവതിക്കൊപ്പമെത്താനാവാതെ മാഷ് തളര്‍ന്നു. ഈയൊരു നിമിഷത്തിലേക്കായിരുന്നു തന്റെ ഏതു യാത്രയുമെന്ന് അവളുടെ ചലനങ്ങള്‍ പറയുന്നുണ്ട്.
“അഞ്ചാം പടവിലൊരു യതി ആവാം.. അല്ലേ മാഷേ..?” നേര്‍ത്തൊരു കിതപ്പില്‍ അവള്‍ നിന്നു.
മനുവിന്റെ ഭാഷ!
“ശംഖ് ദ്വാരമുള്ളൊരു ഭാഗമില്ലേ എട്ടാം പടവിനിടതുവശം..അതെ ഇതു തന്നെ, സാഗരം മുഴുവന്‍ ആസക്തിയോടെ ഇരമ്പുന്നു ..ആര്‍ത്തി ,ആവേശം, അട്ടഹാസം, നിരത്ഥകത, ശൂന്യത..പിന്നെയുമെന്തെല്ലാമാണ് കടല്‍??“
ഇവളിലൂടെ മനു പിന്നെയും അതിശയിപ്പിക്കുന്നു..!!
******************************
പതിനാലാമത്തെ പടിയില്‍.
ശാന്തമാണ് മനസ്സ്. അതിനുമപ്പുറം വീശിയടിക്കുന്ന കാറ്റ്. നിന്നിലേക്ക് നീളുന്ന എന്റെ വിരലുകള്‍ കോര്‍ക്കുന്നത് നിന്റെ കൈകളാണെന്ന്, വിയര്‍പ്പുതുള്ളികള്‍ ഊറുന്ന നെറ്റിത്തടം തലോടുന്നത് നീയാണെന്ന്, ഭാരമില്ലാതാവുന്ന എന്റെ ദേഹം ചായുന്നത് നിന്നിലേക്കാണെന്ന്, ഞാനറിയുന്നു. കാതിലലക്കുന്ന ത്രിപുടതാളത്തോടെ സാഗരം. മനസ്സ് മുഴുവന്‍ ചേർത്ത് എന്നെ ആവാഹിക്കട്ടെ. ചിതറിയടിച്ച്, അലതല്ലി, ആര്‍ത്തലച്ചൊടുവില്‍ ശാന്തയാവുന്ന കടല്‍ പോലെ...
എല്ലാം ചേര്‍ന്നോടുവിലൊന്നാവുന്ന ഓംകാരം പോലെ... നമുക്കു മുന്നിലൊരേ വെളിച്ചമുള്ളൊരു ലോകത്തിലേക്ക്..
ഈ നിമിഷങ്ങള്‍, ഇത് മാത്രമാണ് തീരുമാനിക്കപ്പട്ടത്.
Thursday, March 31, 2011
പയ്യാറ്
അടുക്കളയൊതുക്കി, മീൻ ചട്ടിയുമായി മുൻവശത്തെ മുറ്റത്തേക്കിറങ്ങിയതാണ്. ഉണക്കത്തെരണ്ടി കഴുകിയ വെള്ളം താഴേക്ക് കളയണം. തിണ്ടിൽ കാലെടുത്തു വച്ചപ്പോഴേ കേട്ടു താഴെ പിള്ളാര് ടെ ഒച്ച. മീൻ മുറിക്കുമ്പോ സ്കൂളിൽ മണിയടിക്കുന്നത് കേട്ടിരുന്നു . കയ്യാല പിടിച്ച് മെല്ലെ താഴോട്ടിറങ്ങി.
“ഈറ്റ്ങ്ങളെന്റെ പറമ്പ് കളയ്‌വല്ലോ..”
തൈക്കുണ്ടിന്റെ വട്ടത്തിലിരുന്നു അഞ്ചാറ് പെൺപിള്ളേര് മൂത്രമൊഴിക്കുന്നു. ഒച്ചയിട്ടപ്പോ എല്ലാം കൂടി ഉരുണ്ടുപിരണ്ടോടി. കൂട്ടത്തിലൊന്നു തിരിഞ്ഞു നിന്ന് താളത്തിൽ തുടങ്ങി.
“പയ്യൊന്ന്, പയ് രണ്ട്, പയ്ൽ മൂന്ന്, പയ്നാല്, പയ്യഞ്ച്, പയ്യാ……………..റ്..
ഓടിക്കോ പയ്യാറ് വരുന്നൂ..”
പടിഞ്ഞാറെടത്തിലെ നാരാണൻ മാഷിന്റെ മോള് . തല തെറിച്ച പെണ്ണ്. ഓൾടപ്പനെ ഞാമ്പേടിച്ചിറ്റ്ല്ല. പിന്നാ മോള്. പീട്യേ പോവുമ്പോ ഒന്നത്രടം ചെല്ലണം. ഇന്നിത് ഏഡ്മാഷോട് പറയണം. മൂത്രത്തിന്റെ വാടയടിച്ച് ഉറങ്ങാമ്പറ്റ്ന്നില്ല. ഒരു മൂത്രപ്പൊര കെട്ടിയാലെന്താ ആട? ഇപ്പോ പഴേ കാലൊന്ന്വല്ലല്ലോ.
പുറത്തെ അയലീന്ന് ഒരു തോർത്തുമുണ്ട് വലിച്ച് തോളിലിട്ട്, ചേദീന്ന് സോപ്പുപെട്ടീമെടുത്ത് തോട്ടുങ്കരയിലേക്കിറങ്ങി. കാലത്തും വയ്യിട്ടും ഈ തോട്ടിലൊന്നു മുങ്ങിക്കുളിച്ചാ തീരാത്ത ക്ഷീണൊന്നും ഇന്നുമില്ല. മൂക്കുപിടിച്ചൊന്ന് മുങ്ങിനിവർന്നു. മോളിൽ കുന്നുമ്മലെ മുരളി കാലീനെ കുളിപ്പിക്കുന്നുണ്ട്.
“പറഞ്ഞാ കേക്കാത്ത നായീന്റെമോൻ. ഓനൊക്കെ കെണറും കുളിമുറീമുണ്ട്. ആ കാലീന്റെ മേലെ ഒരു നാല് ബക്കറ്റ് വെള്ളമൊയിച്ചാപ്പോരെ? ന്റെ മേത്തേക്ക് ഈ ചാണം കലക്കി വിടണോ?”
പുല്ലു ചെത്തുന്ന കാർത്ത്യായനി കേക്കാഞ്ഞിറ്റല്ല മിണ്ടാത്തത്.
നേരം വൈകി. ഏട്ടനിന്നും കാത്തുനിന്ന് ദേഷ്യം വരുന്നുണ്ടാകും. അവറാച്ചന്റെ ഓൾ ടെ കയ്യീന്ന് ഒരു നാല് കാശു കിട്ടാൻ എത്ര നേരം കാത്തു നിന്നാലാ? പണിയെട്ത്ത കൂലിക്കാ നിക്കുന്നത് എന്ന ഒരു വിചാരോം ഓൾക്കില്ല. മാളികേല് നിന്നാപ്പോരാ. താഴേക്ക് നോക്കാനും കയ്യണം. ജീരകപ്പാട്ട തുറന്ന് ചുരുട്ടി വച്ച നോട്ടെടുത്ത് മുണ്ടിന്റെ കോന്തലയി ൽകെട്ടി. ഇറയിൽ തിരുകിവച്ച പൊട്ടിയ കണ്ണാടിയിൽ കഷണങ്ങളായി ഒരുങ്ങി. കഴിഞ്ഞ ഓണത്തിന് അങ്ങാടീലെ തുണിക്കടേല് മുണ്ടും വേഷ്ടീം വാങ്ങാൻ പോയപ്പോ മുഴുവനായി കണ്ണാടീല് കണ്ടു. സിനിമേൽ കാണണപോലെ.
വാതിൽ ചേർത്തടച്ച് അരിവാൾ കയ്യിലെടുത്ത് മുറ്റത്തിറങ്ങി. റോഡിൽ പിള്ളാര് ടെ പട തന്നെയുണ്ട്. വീട്ടിലത്താനുള്ള തിരക്കിൽ തട്ടിയിട്ടോടുന്നു. പെണ്ണ് പിന്നേം തുടങ്ങി..
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ് നാല്, പയ്യഞ്ച്ച്, പയ്യാറ്…..’
തികട്ടി വന്ന വാക്ക് തൊണ്ടയിലടക്കി നടന്നു. എന്തൊക്കെ പേരുകളുണ്ട്. ഏച്ചി ഉമ്പാച്ചി, ഏട്ടൻ പൊക്കൻ..നാളിതുവരെ ആ പേരിന് കുറച്ചിലൊന്നും തോന്നീട്ടില്ല. ഇപ്പഴത്തെ കുട്ട്യോക്ക് ഇതെല്ലാം തമാശയാണ്.
വെയിലാറിത്തുടങ്ങി. ഏട്ടനെയോർത്തപ്പോത്തന്നെ നടത്തത്തിന് വേഗത കൂടി. ഇറയത്ത് തന്നെയുണ്ട്. ചവക്കാനുള്ള വട്ടത്തിലാണ്. അരികിലിരുന്ന് ഇടിച്ചൊതുക്കിയതിൽ നിന്ന് ഒരു നുള്ള് തുമ്മാൻ വാങ്ങി മേൽ ചുണ്ടിനിടേൽ തിരുകി. റോഡിൽ ഏട്ടനോടോപ്പം നടക്കുമ്പോ വയസ്സെത്രയായി രണ്ടാൾക്കുമെന്നു വെറുതേ ഓർത്തു. എത്രയോ കാലമായി ഈ നടപ്പ് തുടരുന്നു. ചാഞ്ഞ വെയിലത്ത് കള്ളുഷാപ്പെത്തും വരെയുള്ള നടപ്പിൽ വിശേഷങ്ങളിതുവരെ തീർന്നിട്ടില്ല.
“ഇന്റെ കയ്യിലെന്തിനാണേ ഇനീം അരിവാള്? ഇതും പിടിച്ചോണ്ടു വേണോ ഇനീം നടക്കാൻ?”
കളിയാക്കാനുള്ള പുറപ്പാടാണ്. മംഗലം കയ്യാത്ത അടിയാത്തീന്റട്ത്ത് തെമ്മാടിത്തോം കൊണ്ടുവരുന്നവരെ നേർക്കുനിർത്തിയ അരിവാളാണിത്.
‘നെന്റെ ഊക്കു കണ്ടിറ്റാ പെണ്ണേ നിന്നെ എനിക്ക് പിടിച്ചത്” എന്നും പറഞ്ഞ് ചങ്കിൽക്കേറിയ ക്ടാത്തൻ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞിട്ട് കാലമേറെയായി. നുണക്കുഴിക്കവിളിൽ തൊട്ട്, ചൂട്ടുകനലാളുന്ന നോട്ടത്തിന്റെ പൊള്ളലിൽ പൊട്ടൻ തെയ്യം കണ്ടിരുന്ന ഒരു രാവിന്റെ കുങ്കുമച്ചോപ്പുള്ള ഒരോർമ്മ.
“ഒന്നു പോയാപ്പാ.. ഈന് മൂർച്ച കൂട്ടാനാ. നാളെ ചാക്കോ മാഷിന്റെ കണ്ടത്തിൽ മൂരാൻ പോണം“. അരിവാളൊന്നു നീട്ടിവീശി റോഡരികിലേക്കു നീണ്ട കമ്മ്യൂണിസ്റ്റുപച്ചയുടെ കൊമ്പ് അരിഞ്ഞെറിഞ്ഞു.
“നീയറിഞ്ഞാ, നമ്മടെ അമ്പൂന്റെ മോള് ഡോട്ടറ് ഭാഗം പഠിക്കാമ്പോണ്. ഓനോട് പറഞ്ഞിന്. എന്തെങ്കിലും തിരിഞ്ഞിറ്റ്ണ്ടാവ്വോന്നറീല.“
പാവം. മൂന്നാലു കൊല്ലായി അട്ടം നോക്കി കെടപ്പന്നെ. ഞാളെ കൂട്ടത്തിൽ പഠിച്ച ചെക്കൻ. ഒരു ഉദ്യോഗൊക്കെയായി കുടുമ്മത്തെ ഒരു കരക്കെത്തിക്കാൻ കയ്യുന്നോനായിര് ന്നു. ഓന്റെ തലേല് ആരെല്ലാമോ ഓരോരോ പ്രാന്തു കുത്തിക്കേറ്റി വീട്ട്ക്കിട്ടാണ്ടായി. പ്രസംഗോം സഞ്ചാരോം കൊടി പിട്ത്തോം …കേമനാന്ന് പറയ്ന്നോരുമുണ്ട്. ഒരൂസം രാവിലെ റോഡ് വക്കിൽ ചതച്ചിട്ട പോലെ കെടപ്പായിര് ന്നു. പാതി ചത്ത് ആ കെടപ്പ് തന്നെ ഇന്നും..
ഷാപ്പിൽ ആൾക്കാര് കൂട്ന്നേയുള്ളു. പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് നടന്നു. സാധനം അങ്ങെത്തിക്കോളും.
“കയിച്ചോപ്പാ. അപ്പറത്ത്ന്ന് പറഞ്ഞിറ്റാ.”
കള്ളിന്റൊപ്പം ഒരു പ്ലേറ്റ് കപ്പേം മീനും കൂടെ വെച്ചു ഗോയിന്നൻ. ഒരു കോപ്പ കള്ള് മോന്തി തോർത്തിൽ ചുണ്ട് തോർത്തി.
ഏട്ടൻ എത്തുമ്പഴേക്കും അപ്രത്ത്ന്ന് രണ്ട് കായി പൊകല വാങ്ങണം. മോന്തിച്ചോപ്പിൽ ഈ കുന്നിറക്കം ഒരു രസാണ്. മെല്ലെ ചരതിച്ച് എറങ്ങീലെങ്കിൽ വെവരറിയും. കാലിൽ ചെരിപ്പിട്ട് ഏട്ടൻ നടക്കുന്നത് കാണാൻ നല്ല പത്രാസ്ണ്ട്. എന്നെക്കൊണ്ടാവൂല്ല ഇങ്ങനത്തൻ പരിഷ്കാരൊന്നും ശീലിക്കാൻ.
കുന്നുമ്മലെ മോഹനന്റെ മോൻ സുരേശനും ചങ്ങായിമാരും റോഡരികിൽ നിർത്തിയിട്ട പുതിയ കാറിലിര് ന്ന് വർത്താനം പറയ്ന്ന്ണ്ട്. ശനിയായ്ച്ച കാവില് കണ്ടപ്പം ഇവന്റമ്മ പറഞ്ഞിന് മോൻ വന്നിറ്റ്ണ്ട്ന്ന്.
“പാച്ചൂം കോവാലനും ഇന്ന് നേരത്തെയാ ?”
ബല്യ ഗൾഫുകാരനൊക്കെയായിറ്റും ചെക്കനിതൊന്നും മറന്നിറ്റില്ല.
“എടാ, ഇത് പയ്യാറ്. ഞങ്ങടെ വാനമ്പാടി.”
അട്ത്തിരിക്കുന്ന ബാല്യക്കാരൻ ചിരിച്ചു.
“കുഞ്ഞീ, പൊക്കനൊന്നൂല്ലേ തെരാൻ, ബെലിക്കാനും കുടിക്കാനും..”
“വാ, കേറ് രണ്ടാളും..വീട്ടില്ണ്ട്. തെരാലോ…”
പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് നൂണു. ഉള്ളിലത്തെ തണുപ്പിൽ കണ്ണടഞ്ഞു പോകും പോലെ തോന്നി. പതുപതുത്ത സീറ്റിലേക്ക് അമർന്നു. അതിന്റാത്ത് പാട്ട് കേക്കുന്നുണ്ട്. ‘കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്…” ഓർമ്മയുള്ളത്രേം കൂടെ മൂളി നോക്കി. കണ്ണു തുറന്നപ്പോ അട്ത്തിരിക്ക്ന്ന ബാല്യക്കാരൻ ഞെക്കി വിളിക്ക്ന്ന സാധനോം എന്റെ നേരെ പിടിച്ച് ചിരിക്കുന്ന്.
“ദാ, നോക്ക്“
അതിനാത്ത് ഇടത്തേ കൈ പൊക്കി കത്തി കൊണ്ട് പൊറം ചൊറിഞ്ഞ് നിക്ക്ന്ന എന്റെ പോട്ടം. പിന്നെ കണ്ണടച്ച് പാട്ട് പാട്ന്ന സിനിമ.
“ഉയ്യന്റപ്പാ.. ഇദെങ്ങനെ..?” നാണിച്ചുപോയി.
“അകത്തേക്ക് വാ... ഇവിടെ വേറാരുമില്ല...”
“പിന്ന്യോപ്പാ... ഈ എറയത്തിനപ്രം കേറൂല പയ്യാറ്..”
ഉമ്മറത്തെ നിലത്തിരുന്നു.
“കേരി ബാണേ ഇങ്ങ്...” മണത്ത് മണത്ത് ഏട്ടൻ അകത്തേക്ക് പോയി. ദഹിപ്പിച്ചൊന്ന് നോക്കീറ്റും അറീന്നില്ല.
“ഇതൊന്ന് പിടിപ്പിക്ക്. എന്നിട്ട് പയ്യാറിന്റെ മാസ്റ്റർപീസ് പാട്ട് ഓർത്ത് വെക്ക്.. ഇപ്പം വരാം...” സുരേശൻ കൊണ്ടു തന്ന കളറ് വെള്ളം മെല്ലെ കുടിച്ചു നോക്കി. കള്ള് പോലെ പുളിപ്പില്ല. എന്തോ കുടിക്കാൻ നല്ല രസമുണ്ട്.
ഇക്കാണുന്ന പറമ്പെല്ലാം എന്റെ കൈയ്യെത്തിയതാന്ന്. കൈമ്മല് കത്തി പിടിക്കാനായപ്പം ഈട ബെരാൻ തൊടങ്ങിയതാ. നിറയെ കൊലച്ച് നിക്കുന്ന തെങ്ങിന്റെ ചോട്ടില് ചൊമച്ച് ചൊമച്ച് കെളക്കുന്ന അപ്പന്റെ രൂപം ഇപ്പളും കാണുന്ന പോലെ.
“പയ്യാറേ റെഡിയല്ലേ . എന്നാ തുടങ്ങാം..” ബാല്യക്കാരെല്ലാം കസേരയിൽ വട്ടത്തിലിരുന്നു.
ഇളം കാറ്റ് കൊണ്ട് ആ വരാന്തേലിര് ന്നപ്പോ ചെവീലാരോ മൂളുന്നു...
“നാട്ടിപ്പണിക്കാര് കേരാനായാ..
ആനേനെ കണ്ടിക്ക് കെട്ടാനായാ..

താളും തവ്ട്കഞ്ഞീം വെക്കാനായാ..”
ചുറ്റിലും കാലമെല്ലാം മാറുന്നുണ്ടോ. കൂടെ ഏറ്റുപാടിക്കൊണ്ട് കൂട്ടരെല്ലാരുമുണ്ട് ... വെളഞ്ഞ ചാഞ്ഞ പുഞ്ചപ്പാടത്ത് കൊയ്ത്ത് കാലം. കതിരെല്ലാം അരിഞ്ഞ് മുന്നിട്ട് കേരുവാണ്. അപ്പറത്തെ നെരേന്ന് ക്ടാത്തൻ കണ്ണെറിയുന്ന്ണ്ട് . പാടിപ്പാടി കൊയ്ത് നിവരുമ്പോൾ കൂട്ടിമുട്ടുന്ന നോട്ടത്തിന് അരിവാളിനേക്കാളും മൂർച്ച.
കൈകൊട്ടി കാൽത്താളമിട്ട് ഉറഞ്ഞ് വിയർത്ത് പാടി. നെഞ്ചിൽ പെരുക്കം കൂടുന്ന പറച്ചെണ്ടമേളം. തെളിഞ്ഞ് മായുന്ന മായക്കാഴ്ചകളിലൊന്നിലും മനസ്സ് നിക്കുന്നില്ല. പൂരപ്പറമ്പിൽ ആൾക്കൂട്ടങ്ങൾ മേലെ മേലെ ചവിട്ടിയരക്കുന്നത് പോലെ. ചെവിയിൽ തട്ടുന്ന പൊള്ളുന്ന കാറ്റ്! ഞെട്ടിയുണർന്നു . ധൃതിയിൽ അരയിലെ പേനാക്കത്തി തപ്പി നോക്കി. ഇല്ല...കാണാനില്ല.. എന്റെ തൊണ്ടച്ചാ...എട്യാ അത്.. ആരുമറിയാതെ കൊണ്ടനടക്ക്ന്ന എന്റെ ......... ചേരട്ടയെപോലെ ദേഹത്തിലിഴഞ്ഞ് കാതിൽ ആരോ സ്വകാര്യം പറയുന്നു....
“തപ്പണ്ട...“

Sunday, March 13, 2011
നിഴല്‍ക്കൂത്തുകള്‍
ചില ദിവസങ്ങളങ്ങനെയാണ്. വിഷാദമേഘങ്ങള്‍ പെയ്യാതെ, തോരാതെ പ്രഭാതം മുഴുവന്‍ വിങ്ങിനില്‍ക്കും. കാരണമന്വേഷിച്ചിട്ട് കാര്യമില്ല. ഓര്‍മ്മനൂല്‍ പിടിച്ച് പിറകോട്ട് പോയാല്‍ കുരുക്കിലാവും. പലയിടങ്ങളും അഴിച്ചെടുക്കാനാവാതെ വിട്ടുകളയണം പിന്നെ.
ഇന്നിപ്പോ അതന്നെ അവസ്ഥ. ക്ലിനിക്കിന്റെ ഗെയ്റ്റ് കടന്നപ്പോഴും തെളിഞ്ഞിട്ടില്ല. പരിശോധനാ മുറിയില്‍ ചാഞ്ഞിരുന്ന് അല്പം കാറ്റിന്, വെളിച്ചത്തിന് പ്രാര്‍ത്ഥിച്ചു. പിടിതരാതെ പലവഴി ഉരുളുന്ന പന്തുപോലെ മനസ്സ്. കണ്ണടച്ചിരുന്നതല്ലാതെ ഇരുട്ടോ വെളിച്ചമോ ഉണ്ടാകുന്നില്ല.
ഇന്നെന്തായിരുന്നു രാവിലെ..? എന്തിനെന്നറിയാതെ ശാഠ്യം കാട്ടിയ മോളോ, സ്വയം മറന്നു വാര്‍ത്തകളില്‍ മുഴുകിയ അവള്‍ടച്ഛനോ? അതോ, രാത്രിയില്‍ വന്ന അമ്മയുടെ കോളോ? വയസ്സേറെയായി അച്ഛന്.. ഇപ്പോ കേള്‍വിയും കുറഞ്ഞിരിക്കുന്നു. മറന്നിട്ടല്ല . ഫോണിലും സംസാരിക്കാന്‍ പറ്റാതാവുമ്പോ അച്ഛനങ്ങനെ പലതും തോന്നുന്നുണ്ടാവും. എന്നാല്‍ അമ്മയ്ക്കറിയരുതോ ഒരു വീട്ടിലെ തത്രപ്പാടുകള്‍ .!
‘ഗുഡ് മോര്‍ണിംഗ് മാഡം...”
ഹൊ ! എവിടെ നിന്നോ തെറിച്ചുവീണ പോലെ...! നിഷ ഹാഫ് ഡോര്‍ തുറന്ന് അകത്തു വന്നതാണ്. ഒന്നു പതുക്കെ സംസാരിക്കാന്‍ അവളോട് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് . പൊടുന്നനെയുള്ള വിളികളില്‍ ഹൃദയമിടിപ്പു പോലും നിലച്ചതായി തോന്നും. അല്ലെങ്കിലെന്തിനവളെ പറയണം! കൊക്കിനെപ്പോലെയിരുന്നു തപസ്സു ചെയ്യേണ്ട സ്ഥലമാണോ ഇത്?
“ഒരു പേഷ്യന്റ് വന്നിട്ടുണ്ട്. അകത്തേക്കു വിടട്ടെ..?”
വേണമെന്നോ വേണ്ടെന്നോ വ്യക്തമാകാതെ ഞാന്‍ തലയാട്ടി. ഉദ്യോഗസ്ഥദമ്പതികള്‍ . ആര്‍ക്കാണ് രോഗമെന്നറിയാന്‍ പ്രയാസം. മനോരോഗാശുപത്രികളുടെ പ്രത്യേകതയാണിത്. പുറമേക്ക് നല്ല ആരോഗ്യമുള്ളവര്‍. ഒറ്റ നോട്ടത്തിലൊന്നും തിരിച്ചറിയില്ല.
“ഡോക്ടര്‍ , ഞങ്ങളെ രക്ഷിക്കണം” പരുങ്ങല്‍ മറയ്ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവ് തന്നെ തുടങ്ങി.
“ഇവള്‍ .. ഇവള്‍ക്കെന്തു പറ്റീന്നറീല. ഒന്നിലും ശ്രദ്ധയില്ല. ഓര്‍മ്മ തന്നെ ഇല്ലാണ്ടായതു പോലെ. ജോലിക്കു പോകാനാകാതെ കുറച്ചു ദിവസായി.." തുടരാനാവാതെ ചുണ്ടുകള്‍ വിറച്ച് അയാള്‍ എന്റെ നേരെ നോക്കി.
ഒരേ സമയം രണ്ടുപേരും രോഗികളാണെന്നും കേടു വന്ന ഉപകരണം നല്‍കുന്ന അസ്വസ്ഥതയില്‍ ആണ് അയാളെന്നും എനിക്കു തോന്നി.
“ആദ്യൊക്കെ അശ്രദ്ധയാന്നേ തോന്നീള്ളു ഡോക്ടര്‍ . ചെയ്തോണ്ടിരിക്കുന്നത് അപ്പാടെ മറന്ന് മറ്റൊന്നിലെത്തും. പതിവായി ഇവള്‍ ഓര്‍മ്മപ്പെടുത്താറുള്ളതൊക്കെ ഇല്ലാണ്ടായി. ഗ്യാസ് ബുക്കിംഗ്, ഫോണ്‍ ബില്ല്, ഇലക് ട്രിസിറ്റി ബില്ല്, കുട്ടികളുടെ ഫീസ്, ലോണ്‍ അടവുകള്‍ ഇവയൊന്നും ഇവളുടെ ലോകത്തിപ്പോ ഇല്ല. എന്റേം പിള്ളേര്‍ടേം ഡ്രസ്സ് അയേണ്‍ ചെയ്യാനും അത് ഭംഗീല്‍ ഒതുക്കി വെക്കാനുമൊക്കെ ഇവള്‍ക്ക് വല്യ ഇഷ്ടാര്‍ന്നു. ഡ്രെസ്സൊക്കെ ഓരോന്നായി കത്തിപ്പോവാന്‍ തുടങ്ങിയപ്പോ അത് നിര്‍ത്തി. പിന്നെ അവള്‍ടെ ഡ്രെസ്സ് ഞാന്‍ അയേണ്‍ ചെയ്യുന്നത് നോക്കി ചിരിച്ചോണ്ട് അങ്ങനെ നിക്കും. അടുപ്പത്തിരുന്നു കരിഞ്ഞുപോയ പാത്രങ്ങളിപ്പോ ഒരു കൂനയോളമായി.. അതൊക്കെ പോട്ടെന്നുവെക്കാം.., ഗ്യാസടുപ്പ് ഓഫ് ചെയ്യാന്‍ മറക്ക്വ, ഓഫീസില്‍ പോകുമ്പോ വാതില്‍ അടക്കാതെ പോവ്വ്വ , കുട്ടികളുടെ ബാഗില്‍ ടിഫിന്‍ വെക്കാന്‍ മറക്ക്വ.. ഇങ്ങനെ കാര്യങ്ങള്‍ അപകടമായിത്തുടങ്ങി. ഇവള്‍ടെ ആപ്പീസീന്നു വരുന്ന പരാതി കേക്കാനാവാത്തോണ്ട് ഫോണെടുക്കാന്‍ തന്നെ മടിയാ എനിക്കിപ്പൊ. ചുട്ടു പൊള്ളുന്ന അയേണ്‍ ബോക്സില്‍ പിടിച്ച് കുഞ്ഞുമോളുടെ വലതു കൈ പൊള്ളിപ്പോയി.. ഒന്നും ഇവളറിഞ്ഞേയില്ല.. എനിക്ക്, .. എനിക്കിപ്പൊ പേടിയാ ഡോക്ടര്‍ ഇവളെ പുറത്തു വിടാനും വീട്ടിനകത്തിരുത്താനും. രക്ഷിക്കണം..”
നല്ല കുടുംബത്തിലെ പെണ്ണ്. ഇല്ലായ്മകളും വല്ലായ്മകളും പങ്കിട്ട് ജീവിതത്തിന്റെ താഴ്വാരത്തെത്തിയവര്‍ . പാവം, അപ്പോഴേക്കും അവളുടെ ഓര്‍മ്മച്ചിറകുകള്‍ മുറിഞ്ഞു പോയിരിക്കുന്നു.
വാരിച്ചുറ്റിയ സാരിയില്‍ മേഘത്തുണ്ടു പോലൊരു മനസ്സുമായിരിക്കുന്ന സ്ത്രീ രൂപം. വിവശനായിപ്പോയ ഭര്‍ ത്താവിനേയും എന്നെയും മാറിമാറി നോക്കുന്ന കണ്ണുകളില്‍ നിസ്സഹായത. പുറം കാഴ്ചയിലെ ശാന്തത അവളുടെ ഉള്ളിലെ ഇരമ്പുന്ന കടലോളം കൊണ്ടുപോയി. ഊണ്‍ മേശയോളം നീളുന്ന കൈവിരലുകളുള്ള, വിഭജിക്കപ്പെട്ട ഇരുപത്തിനാലു മണിക്കൂറുകളുള്ള, ആള്‍ക്കൂട്ടങ്ങളിലെവിടെയോ സ്വയം നഷ്ടപ്പെട്ട, എന്റെ തന്നെ പ്രതിബിംബം. ഉള്ളില്‍ക്കിടന്നു ഊയലാടുന്ന ചില ദൃശ്യങ്ങള്‍ തെളിമയോടെ മുന്നിലെത്തിയതുപോലെ.
നഗര വെളിച്ചത്തില്‍ പരസ്പരം കണ്ടുമുട്ടേണ്ടിവരുമ്പോള്‍ “നിനക്കൊന്നു വൃത്തീല്‍ നടന്നാലെന്താ “ എന്ന് ഇയാളും പറയുന്നുണ്ടാവും... ഇവള്‍ക്കും വൈകുന്നേരങ്ങളില്‍ മേശമേലടച്ചുവച്ച പലഹാരങ്ങള്‍ വിഴുങ്ങി ട്യൂഷന്‍ സെന്ററുകളിലേക്കോടുന്ന കുഞ്ഞുങ്ങളുണ്ടാവും... ഇരുട്ടത്ത് തിരിച്ചെത്തുമ്പോള്‍ അവരും "അമ്മയ്ക്ക് ഒരല്പം നേരത്തെ വന്നാലെന്താ.. “ എന്നു പരാതിപ്പെടുന്നുണ്ടാവും, പ്രായമായ അച്ഛനമ്മമാരുടെ പിന്‍വിളികളുണ്ടാകും, ഓഫീസിലെ നൂറായിരം കുരുക്കുകളില്‍ കാല്‍തട്ടി വീഴുന്നുണ്ടാകും, പറഞ്ഞറിയിക്കാനാവാത്ത അസ്വാസ്ഥ്യങ്ങളില്‍ സ്വകാര്യമായി മരണത്തെ വിളിക്കുന്നുണ്ടാകും, സ്വയം മറന്നിട്ടും പെണ്ണാണെന്നു പലരും ഓര്‍മ്മപ്പെടുത്തുന്നുണ്ടാകും...
ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍ എനിക്ക് വഴി തെറ്റി.
ഇരുള്‍ മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു.
പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ ആശ്വാസത്തില്‍ മേശമേല്‍ മുന്നോട്ടാഞ്ഞ് ഞാനവളുടെ തണുത്ത കൈവിരല്‍ തൊട്ടു. ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ .. പതിഞ്ഞ ശബ്ദത്തില്‍ മിണ്ടിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..

Subscribe to:
Posts (Atom)