ശ്രീകുമാര്‍ തിരക്കിലാണ്. കയ്യെത്തും ദൂരത്ത് നോക്കുന്ന സാധങ്ങള്‍ കാണണമെന്ന് പണ്ടൊന്നും ശ്രീകുമാരനിത്ര നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇതിപ്പൊ അങ്ങനാണോ? ആറുമണിക്ക് മുന്‍പ് റെയില്‍വെ സ്റ്റേഷനിലെത്തണം. വൈകിയാല്‍ സകല പ്ലാനും തെറ്റും. നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി.
ശ്രീകുമാര്‍ അങ്ങനെ വെറുമൊരു കുമാറൊന്നുമല്ല. അറിയപ്പെടുന്നൊരു ബ്ലോഗറാണ്. ബ്ലോഗര്‍ ശ്രീലനെ നാലാളറിയും. പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാന്‍ പറയുമ്പോഴാണ് ശ്രീകുമാറില്‍ സാധാരണയായി ശ്രീലന്‍ ആവേശിക്കുക എന്നത് പത്നി നിഷക്ക് മാത്രമറിയാവുന്ന സൃഷ്ടി രഹസ്യം.
കുറ്റം പറയരുതല്ലോ..നിഷ ഒരു കശ്മല അല്ല. ഏതൊരു മഹാന്റെയും... എന്നൊക്കെ പറയും പോലെ ശ്രീലന്റെ എഴുത്തിന്റെ മുന്നിലും, എന്തിന് പിന്നില്‍ പോലും നിഷ തന്നെ. പോസ്റ്റില്‍ ശ്രീ കാട്ടുന്ന കയ്യടക്കത്തിലും (മറ്റെവിടെയും അതില്ലെങ്കിലും) നിരീക്ഷണ ചാതുരിയിലും മതിപ്പുള്ളവള്‍. നോക്കീം കണ്ടും നിന്നില്ലെങ്കില്‍ തന്നേം പിടിച്ച് കഥാപാത്രമാക്കി പോസ്റ്റിക്കളയും എന്ന ധാരണയുള്ളവള്‍ .
സ്വന്തം വീട്ടിലൊരു ചടങ്ങ് നടക്കുമ്പോ ഭര്‍ത്താവിനൊപ്പം ഞെളിഞ്ഞ് നിൽക്കാന്‍ ഏതു ഭാര്യക്കും ആഗ്രഹം കാണും. ബ്ലോഗ് മീറ്റും കല്യാണവും എന്നൊരു ടൈ ശ്രീലനെ ഒട്ടും കണ്‍ഫ്യൂഷ്യനാക്കിയില്ല. നൂറുകണക്കിന് ഫോളോവേര്‍സും ആയിരക്കണക്കിന് ആരാധകരുമുള്ളൊരു ബ്ലോഗര്‍ മറിച്ചെന്ത് തീരുമാനിക്കാന്‍! ഭര്‍ത്താവിന്റെ സന്തോഷങ്ങളെ നിഷേധിക്കേണ്ടെന്ന് സിമ്പതി വര്‍ക്കൌട്ട് ചെയ്ത ഏതോ നിമിഷത്തില്‍ അവള്‍ സമ്മതിച്ചു പോയതാണ്. എന്നാല്‍ പരിധി വിട്ടുള്ള ഈ ആവേശം അവള്‍ക്ക് (അവളും ഒരു ശരാശരി മല്ലു ഭാര്യ അല്ലേ..?!) ആശങ്ക തോന്നിക്കാതിരുന്നില്ല.
നാലു തവണ വിളിച്ചിട്ടും അമ്മായിയപ്പന്‍ ഫോൺ എടുക്കാത്തതിനൊക്കെ ക്ഷമയുടെ നെല്ലിപ്പലയോളം ക്ഷമിച്ച് പിന്നേം വിളിച്ച് മോളേം കുട്ട്യോളേം കൂട്ടിക്കോണ്ടു പോകാന്‍ ശട്ടം കെട്ടി. സ്വൈര്യമായി, ബാധ്യതകളെല്ലാമൊഴിച്ച് ബല്ലൂണ്‍ പോലെ പൊങ്ങുന്നൊരു മനസ്സുമായി സ്റ്റേഷനിലെത്തി. പറഞ്ഞതു പോലെ ഓരോരുത്തരായി കൂട്ടത്തിലേക്ക് ഓരോ സ്റ്റോപ്പില്‍ നിന്ന് ജോയിന്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെരുമഴയത്ത് തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായി മനസ്സ്. ദാഹജലവും സപ്ലേയുമായി ‘നൂലനും’ ചേര്‍ന്നപ്പോ തുടങ്ങും മുന്‍പേ ആവര്‍ത്തിച്ച് നാലു മിസ്സ് കാളിലൂടെ ഓർമ്മയുണ്ടെന്ന് വാമഭാഗത്തെ അറിയിച്ച ശേഷം ശ്രീലന്റെ തലയുടെ പ്രധാന ഭാഗങ്ങള്‍ തിരക്കിട്ട മറ്റ് ചര്‍ച്ചകള്‍ക്കായി അറേഞ്ച്മെന്റ്സ് തുടങ്ങി. രാവേറെ ചെന്ന് റൂമില്‍ സെറ്റിലാവുമ്പോഴേക്കും പലരും സ്വിച്ച് ഓഫായിരുന്നു.
കാത്തിരുന്ന പ്രഭാതം. പതിവിലും നേരത്തെ ശ്രീലന്‍ ഉണര്‍ന്നൊരുങ്ങി. വീടിനേക്കുറിച്ചോര്‍ക്കുമ്പോഴേ വീര്‍ത്തു വന്ന മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ആ ചിന്ത തന്നെ തട്ടിയെറിഞ്ഞു. വരാനിരിക്കുന്ന ആരാധകവൃന്ദങ്ങള്‍ക്കു മുന്നില്‍ വിനീതനാകേണ്ടതിന്റെ റിഹേര്‍സല്‍ തുടങ്ങി.
പട്ടും പൊന്നും കണ്ട് നടക്കുന്നതിനിടയിലും കമേഴ്സ്യല്‍ ബ്രേക്കെടുത്ത് കണവനെ വിളിച്ചു കൊണ്ടിരുന്നു നിഷ. ഇത്രേം ഗ്യാപ്പില്‍ ശ്രീ മിസ്സാവുമ്പോഴൊക്കെ സംഗതി റോങ്ങാവാറുണ്ട്. കല്യാണവും കളവാണവും തരത്തിലൊന്ന് കഴിച്ചുകൂട്ടി അവള്‍ വീട്ടിലേക്കോടി.
ബ്ലോഗ് മീറ്റ് ലൈവ്.. തുടങ്ങിയിട്ട് കുറെ നേരമായി. വലുതും ചെറുതുമായ ബ്ലോഗര്‍മാരും ബ്ലോഗിണികളും നിറഞ്ഞ ഹാള്‍. അരങ്ങ് കൊഴുപ്പിക്കുന്ന സുന്ദരനായ അവതാരകന്‍ . പാട്ട്, കളികള്‍ ..അതിനിടയില്‍ ഓടി നടക്കുന്ന ശ്രീ ശ്രീ ശ്രീലന്‍. സുന്ദരിമാരോടൊത്ത് ചിരിച്ച് കുഴയുന്ന ആ ബൂലോക മാണിക്യത്തെക്കണ്ട് ചുവന്ന മുഖവും നിറഞ്ഞ കണ്ണുകളുമായി നിഷ ശയ്യാവലംബിയായി.
കല്യാണപ്പന്തലില്‍ പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നുമില്ലാതിരുന്ന കുട്ടികള്‍ സദ്യയുണ്ട ആലസ്യത്തില്‍ നേരത്തേയുറങ്ങി. തിരിച്ചുള്ള യാത്ര നാടെത്തും വരെ സുഖായിരുന്നു ശ്രീലന്. തന്റെ നെലേം വെലേം അറിയാത്ത സഹധര്‍മ്മിണിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പൂര്‍വ്വാശ്രമം തന്നെ വെറുത്തു ശ്രീലന്‍.
പാതിരായ്ക്ക് വീടണഞ്ഞ ശ്രീലനു മുഖം കൊടുക്കാതെ നിഷ പ്രതികാരിയായി. അടച്ചു വെച്ച ഭക്ഷണം പാത്രങ്ങള്‍ തല്ലിയിട്ടിട്ടാണെങ്കിലും മുഴുവനും കഴിച്ചു. S ആകൃതിയില്‍ പരിഭവിച്ചു കിടക്കുന്ന നിഷയ്ക്ക് എതിര്‍ദിശയില്‍ കിടന്ന് ശ്രീകുമാരൻ ആലോചിക്കുകയായിരുന്നു.
എന്തായിരുന്നു ‘ദേവസേന’പറയാന്‍ ബാക്കി വെച്ചത്? “വൈഡൂര്യ‘യെ കാറു വരെ കൊണ്ടുവിടണമായിരുന്നോ? ആ പഹയന്‍ ‘ചെകുത്താന്‍’ കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞു. അവനിപ്പൊ എന്തെഴുതിയാലും നൂറു കമന്റാ. ചവറ് ! എന്റെ പോസ്റ്റിലോട്ടൊന്നും അമവനിപ്പൊ വരാറെയില്ല. അവന്റെ ഇമ്മാസത്തെ പോസ്റ്റിനും ഞാന്‍ കമന്റിയതാ. വിളിച്ചൊന്നു ചീത്തപറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. ഒരു അനോണി ബ്ലോഗുണ്ടാക്കി തെറി പറയാം. കാര്യങ്ങള്‍ തലയ്ക്കകത്ത് ഇങ്ങനെ കുഴയുമ്പോഴാണ് നിഷയ്ക്ക് ജലദോഷം പിടിച്ചത്. ചീറ്റലും തുമ്മലുമായി അതു പിന്നെ മൂര്‍ച്ഛിച്ചു.
“ബ്ലോഗ് മീറ്റാ പോലും ! ഞാന്‍ കണ്ടു നിങ്ങടെ തനി നെറം. നാണോമില്ലേ മനുഷ്യാ..‘
ലൈവ്..!! ഇവളതെപ്പോ...? ‘ നീ മിണ്ടണ്ട.കണ്ടവന്റെ കൂടെയൊക്കെ കറങ്ങിത്തിരിഞ്ഞ് ഇപ്പം എന്റെ മെക്കിട്ട് കേറണ്ട.’ (നമ്മളോടാ കളി !)
ഇവളിത്ര ചീപ്പാണോ?ആരാധകരല്ലേ ഒരു ബ്ലോഗറുടെ ശക്തി? നൂറ് നൂറു കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകളെക്കുറിച്ചോര്‍ത്തപ്പോൾ തന്നെ ശ്രീലന് കുളിരു കോരി. നിഷ ഏങ്ങലടിയില്‍ തന്നെ. അല്ലേലും കാര്യപ്പെട്ട വല്ലതും ആലോചിക്കുമ്പം ഇവള്‍ക്കീ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് പതിവാ.
അങ്ങോട്ടുമിങ്ങോട്ടും വക്കുകള്‍ സ്മാഷ് ചെയ്ത് തളര്‍ന്ന് എപ്പൊഴോ രണ്ടുപേരും അഭിമുഖമായി. കിതപ്പോടെ ഒരു ഗ്യാപ്പിട്ടപ്പോഴാണ് നിഷ യാത്ര ചെയ്ത് തളര്‍ന്ന കാന്തന്റെ മുഖം നോക്കിയത്. ഒരു നിമിഷം കൊണ്ട് കാതരയായി അവള്‍ ശ്രീലന്റെ നെഞ്ചോട് ചേര്‍ന്നു. മെല്ലെ ഒന്നു തോണ്ടി.
“ശ്രീ.. ശ്രീയേട്ടാ..എന്നിട്ട്..എങ്ങനുണ്ടേർന്നു മീറ്റ്?”
വലതു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് ശ്രീലന്‍ മൊഴിഞ്ഞു.
‘ഗംഭീരം..ഇതുവരെ കണ്ടതില്‍ മികച്ചത്..” ഉരുകുന്ന പരിഭവങ്ങളില്‍ വിശേഷങ്ങള്‍ ചിറകു വിടര്‍ത്തി. ആ നിമിഷത്തിലാണ് ശ്രീയുടെ ഫോണ്‍ ചിലച്ചതും നിഷ അറ്റന്റ് ചെയ്തതും..
ഫോണിലൊരു കിളിക്കൊഞ്ചൽ.
‘‘ശ്രീ.........വീട്ടിലെത്തിയോടാ.. കുട്ടാ...?’‘
ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ ശ്രീലന് യാതോരു ഉപമയും വന്നില്ല.
ഒരു ബ്ലോഗും കൂടി പൂട്ടി.. ഹ.ഹ.ഹ....
ReplyDeleteദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ നില്‍പ്പ് ...... കലക്കി.
കൊള്ളാം....കൊള്ളാം ....
ReplyDeleteWell Done Sindhu Kv...... ബ്ലോഗന്മാര്‍ക്ക് ഇതും ആവശ്യമാണ്... വീട്ടില്‍ അതിഗംഭീരമായി ജോലി ചെയ്യുന്ന ഭാര്യയെ വാനോളം പുകഴ്ത്തി , ബ്ലോഗിനിമാരുടെ ഇടയില്‍ ഓടി നടക്കുന്ന വീരന്മാരെ പറ്റി കേട്ടിട്ടുണ്ട് ...പല കാര്യങ്ങളിലും പുരോഗമനം പറയുമെങ്കിലും, ഫെമിനിസം എന്ന് കേട്ടാല്‍ ഉറഞ്ഞു തുള്ളും... കാരണം സ്വന്തം ഭാര്യ ഒന്നും മിണ്ടാതെ ഓച്ചാനിച്ച് നിക്കാണല്ലോ .....ഇവരെ യൊക്കെ ഉദേഷിചായിരിക്കും സിന്ധു കാച്ചിയത്
ReplyDeleteabhinanadanagal....sindhu.....palarum parayaan maranna onnu...!!1 aanukalika prasaktham...!!!:))
ReplyDeletesuper
ReplyDeleteനന്നായി ട്ടോ...ഇദ്ദേഹം, ഭാര്യ ഒരു ബ്ലോഗ് തുടങ്ങിയാല്‍ എങ്ങനെയാവും പ്രതികരിക്കുക??;)
ReplyDeleteരസകരമായ ഒരു വായന ....
ReplyDeleteചില മീറ്റുകളില്‍ കാണുന്നത് തന്നെ ...
“ശ്രീലന്റെ കര്മ്മവും ശ്രീമതിയുടെ ദുഖവും തമ്മില്‍ ക്ലാഷ് ആകുന്നത് നര്മ്മ്ത്തില്‍ പൊതിഞ്ഞ് മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.അഭിനന്ദനങ്ങള്‍!!! കണ്ടമാനം ഷൈന്‍ ചെയ്തു കളഞ്ഞ ആ പഹയന്‍ ചെകുത്താന്റെ കൂടെയോ മറ്റോ ഒരു ദിവസ്സം നിഷ ഒളിച്ചോടിപ്പോയാല്‍ ആരെ കുറ്റപ്പെടുത്താന്‍ പറ്റും...? വയസ്സാന്‍ കാലത്ത് ശ്രീലന് തോള്ളി വെള്ളം കൊടുക്കാന്‍ ഈ ദേവയാനിയും ദേവസേനയും ഉണ്ടാവുമോ...? എനിയ്ക്ക് തോന്നുന്നില്ല.
ReplyDeleteതകർപ്പൻ പോസ്റ്റ്!!
ReplyDelete“ഉപമാ കാളിദാസസ്യ” എന്നല്ലേ ചൊല്ല്!?
കാളിദാസൻ എന്ന ബ്ലോഗർ അവിടെ വന്നേ ഇല്ലല്ല്ല്ലോ!
പിന്നാർക്കിട്ടാ ഈ താങ്ങ്?
ഈശോയേ നമ!
ki ki ki!
ReplyDeletenannayitund
ReplyDeleteകൊള്ളാം ..
ReplyDeletekalakki athu
ReplyDeletehehehehe...
ReplyDeletereally funny..
blogger maarude oro kashtappaadukal..............
ഗംഭീരം.
ReplyDeleteഇങ്ങനെയും സംഭവിക്കാം.
ദാരികനിഗ്രഹം കഴിഞ്ഞ കാളിയെപ്പോലെ കൈയ്യില്‍ ഫോണുമായി മുടിയഴിച്ചുള്ള ആ നില്‍പ്പ്............
ReplyDeletekidilan
ബ്ലോഗിനി മാരുടെ പേരുകള്‍ എഴുതിയപ്പോള്‍ ഇത്തിരികൂടി ശ്രദ്ധിക്കാമായിരുന്നു ,,,എവിടൊക്കെ-യോ... ചില സാമ്യം ഇല്ലേ എന്ന് ഒരു 'സഹംശം'..:)
ReplyDeleteഅല്ലേലും പെണ്ണ് പെണ്ണിന് പാര ആണല്ലോ അല്ലെ ശ്രീകുമാര്‍ഏ..:)
അപ്പോള്‍ ..അനുഭവം ഗുരു ല്ലേ?...
ReplyDeleteഈശ്വരാ
ReplyDeleteബ്ലോഗിനിമാര്‍ കൂടി ഇങ്ങനെ തൊടങ്ങ്യാ പിന്നെ....
ഈ ലൈവ് കണ്ടു പിടിച്ചവന്റെ തലയില്‍ തേങ്ങാ വീഴട്ടെ
കലക്കി കേട്ടാ
:-)
ReplyDeleteഹഹഹ് സിന്ധു ടീച്ചറെ .നമിച്ചു. എന്തായാലും കണ്ണൂർ മീറ്റിനു ലൈവ് സ്ട്രീമിംഗ് ഉണ്ടാകുന്നതല്ല. ഇന്നു തീരു മാനിച്ചു. കെട്ടോ.
ReplyDeleteഇതെന്റെ ബ്ലോഗ് തന്നെയോ...?!
ReplyDeleteഎന്തൊരു റെസ്പോണ്‍സ് !
ഇതുവരെ ഒരു ബ്ലോഗ് മീറ്റു പോലും നേരില്‍ കണ്ടിട്ടില്ലാട്ടോ..
മീറ്റ് കഴിഞ്ഞയുടനെ ശടെശടേന്ന് വരുന്ന മീറ്റ് പോസ്റ്റുകള്‍ കണ്ടപ്പോ തോന്നിയ ഒരു കൌതുകം..
ആരേയും..(സത്യായും) ആരെയും താങ്ങിയതല്ല. ബ്ലോഗന്മാരൂടെയോ ബ്ലോഗിണികളുടെയോ പേരുകള്‍ സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്.
പുലിവാല്‍ പിടിച്ചു ,,,,ഹ ഹ ..നേരിട്ട് കണ്ടവര്‍ അല്ലല്ലോ പ്രശ്നം ഉണ്ടാക്കി ദാരിക നിഗ്രഹം നടത്തിയ കാളിയെ പോലെ ആയതു ! ലൈവ് പോരെ ? ലൈവ് !
ReplyDeleteലൈവ് കൊടുത്തവന്‍ ഈയുള്ളവനും വട്ടപ്പറമ്പും കൂടിയാണേ......നിര്‍ത്തി....നിര്‍ത്തി....:)
ReplyDeleteപലയിടത്തും നടന്നു കാണും .
ReplyDelete:)
ബ്ലോഗ് മീറ്റുകളുടെ ഒരു മറുവശം.. സത്യമായിട്ടും ഇതു കലക്കി..!
ReplyDeleteആധുനിക സാങ്കേതിക വിദ്യകള്‍ സമാധാനപരമായ കുടുംബജീവിതത്തിന് പാരയാവുന്നുവോ..?!!! :-)
കൊള്ളാം...... :)
ReplyDeleteനടന്നിട്ടില്ലെങ്കില്‍ നടക്കാന്‍ സാധ്യതയുള്ള കഥ, കൊള്ളാം.
ReplyDeleteപിന്നെ, കുമാരസംഭവങ്ങളില്‍ നമ്മുടെ ഡോക്ടറിട്ട പരസ്യം കണ്ടാ ഞാനിങ്ങോട്ടു കയറിയത്. വിടാതെ പിടിച്ചോ... (പരസ്യക്കൂലിയ്ക്ക് ബില്ലുവരാതെ നോക്കണം)
കൊള്ളാം!
ReplyDeleteസുഗന്ധി........നമ്മൾ ഈ ബ്ളോഗ്ലോകത്ത്, കണ്ടുമുട്ടിയിട്ടുണ്ടൊ എന്നറിയില്ല.എൻകിലും വായന നന്നായി ആസ്വദിച്ചു.ഇതുവരെ ഞാനും ഒരു ബ്ലോഗ് മീറ്റിനു പോയിട്ടില്ല,ഇവിടെ ഇനി മസ്കറ്റിൽ തപ്പിപ്പിടിക്കണം.
ReplyDeleteഹഹഹഹാ
ReplyDeleteനല്ല പോസ്റ്റ്.. :)
ha ha തകർത്തു..
ReplyDeleteസുഗന്ധികുട്ടി കലക്കി. ഛെ , എല്ലാ ബ്ലോഗ് മീറ്റും ഞാന്‍ മിസ്സ് ആക്കിയല്ലോ :)
ReplyDeleteകുമാരന്റെ പോസ്റ്റ് വായിച്ചേയുള്ളു ഇപ്പൊ. ഹ ഹ ഇതും കലക്കി.
ReplyDeleteഹഹഹ..കൊള്ളാം!! ബ്ലോഗ് നീട്ടിന് പോയ ശ്രീകുമാരന്‍മാരെല്ലാം ഭാര്യമാരെ കാണിക്കാതെ ഈ ബ്ലോഗ് പൂഴ്ത്തിവച്ചുകാണും :-)
ReplyDelete:-)
ReplyDelete:)
ReplyDeleteബ്ലോഗുകളിലും, ഫേസ് ബൂകിലെ കംമെന്ട്ടുകളിലും അഭിരമിച്ചു പോകുന്ന ഏതൊരാളും ഈ കഥ ഒന്ന് വായിക്കേണ്ടതാണ് , ഭാര്യയോട് കളവു പറയാത്ത ഭര്‍ത്താക്കന്മാര്‍ കളവു പറഞ്ഞു തുടങ്ങുന്നത് പലപ്പോഴും തന്‍റെ ബ്ലോഗുകളിലെ സുന്ദരിമാരായ ഫോല്ലോവെര്സിന്റെ കംമെന്റ്സുകളില്‍ ചില നേരമെങ്കിലും നഷ്ട്ടമായ പ്രണയ ദിനങ്ങളിലെ സൂക്ഷിച്ചു വച്ച ഓര്മകള്‍ തിരിച്ചെടുക്കുന്നത് കൊണ്ടാണ് ഒന്നിനും വേണ്ടിയല്ലെങ്കിലും വെറുതെ ഒക്കെ അവര്‍ ചിന്തിച്ചു കൂട്ടുന്നു , അങ്ങിനെ അങ്ങിനെ തന്‍റെ സ്വകാര്യതകളെ ഇറക്കി വക്കാനുള്ള ഒരിടം ആക്കി മാറ്റുന്നു സ്വന്തം ബ്ലോഗു , എതിരെ എന്തെങ്കിലും പറഞ്ഞാല്‍ സ്വപത്നി പഴഞ്ചനാണെന്ന് പറയുക കൂടി ചെയ്യാം ..... സിന്ധു ഞാന്‍ ഈ പറഞ്ഞത് ആണ്‍ ബ്ലോഗറെ കുറിച്ച് മാത്രമല്ല എല്ലാ ലിന്ഗവും ഇതില്‍ ഉള്‍പ്പെടും......... എന്തായാലും ഈ കഥയ്ക്ക് അനുഭവത്തിന്റെ ചൂടും ചൂരും ഉണ്ട് ,
ReplyDeleteഹ..ഹ.. പാവം ജോ പാവം വട്ടപ്പറമ്പന്‍.. പരകോടി സ്ത്രീജനങ്ങളുടേയും പുരുഷപ്രജകളുടേയും ഉറക്കം കെടുത്തിയില്ലെ നിങ്ങള്‍.. ഹി..ഹി... സത്യം പറ. എതെങ്കിലും അനോണി പേരില്‍ അവിടെ പ്രത്യക്ഷയായിരുന്നോ?
ReplyDeleteകൊച്ചീൽ ഞങ്ങ ഡീസന്റാരുന്നൂട്ടാ.. :)
ReplyDelete"നീല ഷര്‍ട്ടിന് ക്രീം പാന്റോ, പച്ച ഷര്‍ട്ടിന് കറുപ്പു പാന്റോ കൂടുതല്‍ ചേരുക എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ നടപ്പാണ് ശ്രീകുമാരപത്നി."
ReplyDeleteആദ്യ പരഗ്രഫ് തന്നെ ചിരിയുണര്‍ത്തി.
ആദ്യമായാണ് ഇവിടെ. നല്ല ഒഴുക്കുള്ള ഭാഷ.
Congratz! Keep it Up!
ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവുമായാണ് വന്നത്, പക്ഷെ വായിച്ചു കഴിഞ്ഞപ്പോ ഒരു സുഖം... പഴയ ക്ലാസുകളിലെവിടെയോ ഒരു രസകരമായ കഥ പറഞ്ഞു കേട്ട പോലെ...
ReplyDelete:)))
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഒരു ബ്ലോഗും കൂടി പൂട്ടി..:)))
ReplyDeleteyകി.:)മാത്രം
ReplyDeleteഅടിപൊളി.....:)
ReplyDelete