
പുലര്‍ച്ചയ്ക്ക് മൊബൈലില്‍ ഒരു ബര്‍ത്ത് ഡേ സോങ്ങ് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കഴിഞ്ഞത് ഒരു കാളരാത്രിയായിരുന്നു. വെളുപ്പാന്‍ കാലത്തെപ്പൊഴോ ആണ് ഉറക്കത്തിലേക്കൊന്ന് വഴുതിയത്. ഒട്ടും മതിയായില്ല ഉറക്കം. പാട്ട് ഓഫ് ചെയ്ത് കുറെ നേരം അങ്ങനെ കെടന്നു. ആര്ടെ പിറന്നാള്‍ ..? സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അടുത്തുറങ്ങുന്ന മോളെ നോക്കി. ഓര്‍മ്മയില്‍, തണുപ്പത്ത് കുഞ്ഞിനേം ചേര്‍ത്തുപിടിച്ചുറങ്ങുന്ന, മഴപെയ്യുന്നൊരമ്മക്കാലം. നെഞ്ചിലൊരു വെള്ളിടി വെട്ടി. ഇന്നാണോ ഇവളുടെ..? എന്റീശ്വരാ, ഈ കെടക്കുന്ന കെടപ്പൊന്ന്വല്ല സംഗതി. പിറന്നാള്‍ എന്നൊക്കെ പറഞ്ഞാ ഇവള്‍ക്കതൊരു സംഭവം തന്നാണ്. ഐറ്റംസ് കുറെ ഉണ്ട്.
ബര്‍ത്ത് ഡേ ഡ്രസ്സ്, (കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ഫെമീടെ മോള്‍ടെ പിറന്നാള്‍ ഫോട്ടോ എഫ്ബീയിലിട്ടത് കാട്ടിക്കൊടുത്തപ്പൊ അവള്‍ക്കും അങ്ങനത്തെ ഫ്രോക്ക് തന്നെ വേണം ബര്‍ത്ത്ഡേയ്ക്ക്. (അല്ല, എനിക്കതിന്റെ വല്ല കര്യോമുണ്ടാര്‍ന്നോ?) കേയ്ക്ക്, (അവള് തന്നെ ബേക്കറീല് പോയി പറഞ്ഞുണ്ടാക്കുന്നത്), സ്വീറ്റ്സ്, (സ്കൂള്‍ വാനില്‍, ക്ലാസ്സില്‍, റ്റീച്ചര്‍മാര്‍ക്ക് ഒക്കെ വെവ്വേറെ), ക്ലാസ് ലൈബ്രറീലേക്ക് ബുക്ക്, അമ്പലത്തില്‍ പോക്ക്, പായസം (അതിലിവള്‍ക്കൊരു താല്പ്പര്യോമില്ല) മിനിമം ഇത്രയെങ്കിലുമില്ലാതെ ഇപ്പിറന്നാള്‍ കഴിയാറില്ല. ഇത്തവണ എന്താ ഇവള് മറന്നോ ? എത്രനാള്‍ മുന്നേ ഒരുങ്ങുന്നതാ. ഞാനും മറക്കാന്‍ പാടില്ലാര്‍ന്നു. ഇനിയിപ്പൊ, വൈകിട്ടുവരെ മിണ്ടാതിരുന്നാലോ എന്നും ചിന്തിക്കാതിരുന്നില്ല (ക്ഷമി). വൈകിട്ട് എന്തേലും ഒപ്പിക്കാം. ഒരു പായസമെങ്കിലും കിട്ടിയാല്‍ ഉത്സവമാകുമായിരുന്ന എന്റെയൊക്കെ കോപ്പിലെ പിറന്നാള്‍ ! അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.
ഏതോ സ്വപ്നത്തിന്റെ ശേഷിപ്പും പേറിയുറങ്ങുന്ന ആ മുഖം കണ്ടപ്പൊ, ഒരു ചെലവുമില്ലാതെ കൊടുക്കാനാവുന്ന ഒരൊന്നാന്തരം സമ്മാനം എന്റട്ത്തുണ്ടല്ലോ എന്നോര്‍ത്തു. പുലരിയുടെ കുളിര്‍മ്മയില്‍ ആ കിളുന്ത് ദേഹം വാരിയടുപ്പിച്ച് നെറ്റീലൊരു മുത്തം കൊടുത്തു. പാവം. അവള് ഞെട്ടിയുണര്‍ന്നുപോയി.
“ഇന്ന് മോള്‍ടെ പിറന്നാളാ..”
ഒന്നു ഞെട്ടി, അവള് കണ്മിഴിച്ചു. അതിലും വേഗത്തില്‍ നോര്‍മ്മലായി.
“എന്റെ ബര്‍ത്ത്ഡേ ഇനി അട്ത്ത കൊല്ലേ വരൂള്ളു. ”
അവ്ടൊരു കണ്‍ഫ്യൂഷനുമില്ല. ശരിയാ. എന്റെ ഉറക്കം പമ്പ കടന്നു. കഴിഞ്ഞ മാസല്ലേ ഇവള്ടെ പിറന്നാള്‍ വാരാഘോഷം നടന്നത്. പിന്നാരുടേതാ ഇത് ? ഒന്നൂടെ നോക്കിയപ്പൊ അറിയാതെ ചിരിച്ചുപോയി.
“പിറന്നാള്‍ ആരതാമ്മേ ” അവള് പിന്നേം.
ഞാന്‍ കുറുമ്പില്‍ അവളെ നോക്കിപ്പറഞ്ഞു , “വേറൊരു മോള്‍ടെ” .
ഈ ലോകത്തുള്ള സകല പൊസ്സസ്സീവ്നെസ്സും ആ കുഞ്ഞിക്കണ്ണുകളില്‍ നിറച്ച് അവളെന്നെ മിഴിച്ചുനോക്കി. ഞാനാ മൂക്കുപിടിച്ച് മെല്ലെ പറഞ്ഞു.
“എന്റെ ബ്ലോഗിന്റെയാ..”
“ഓ...” ഉറക്കം മുറിഞ്ഞ നീരസത്തോടെ അവള് തിരിഞ്ഞുകിടന്നു.
നേരിയ ജാള്യതയോടെ അടുക്കളയിലേക്ക് നടക്കുമ്പോ എന്റെ മനസ്സില്‍ വള്ളത്തോളിന്റെ വരികളായിരുന്നു,
“നിനക്ക് ഗര്‍ഭപ്രസവാദിപീഢയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞവ“ള്‍ ...
happy birthday...!
ReplyDeleteഇവിടെ പോസ്റ്റാന്‍ തുടങ്ങീട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു . ഇതുവരെ സഹിച്ച് , സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ReplyDeleteഹഹ...കൊള്ളാാം......:)))മധുരം തരു....:)
ReplyDeleteഇനിയും ഒരുപാടു "ജന്മ ദിനം " ആഘോഷിക്കാന്‍ ദൈവം ഈ ബ്ലോഗിനെയും ബ്ലോഗറെയും പിന്നെ ബ്ലോഗറുടെ പുന്നാര മോളെയും ദൈവം അനുഗ്രഹിക്കട്ടെ ...ഇനിയും എഴുതി മുന്നോട്ടു പോകൂ ....ബെസ്റ്റ് ഓഫ് ലക്ക് ...!
ReplyDeleteപിറന്നാള്‍ ആശംസകള്‍ ...!
ReplyDeleteകോപ്പിലെ...അയ്യോ അല്ല, ബ്ലോഗിലെ പിറന്നാളിന് ആശംസകള്‍!! :-)
ReplyDeleteആശംസകള്‍ !!
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍!
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteപിറന്നാള്‍ ആശംസകള്‍!!!!!!
ReplyDeleteപിറന്നാള്‍ ആശംസകള്‍
ReplyDeleteപാവം മോളൂന്റെ ഉറക്കം കളഞ്ഞല്ലോ... കഷ്ടായിപ്പോയി...
ReplyDeleteചുമ്മാ പിറന്നാളെന്ന് പറഞ്ഞ് നിര്‍ത്തണ്ട
ReplyDeleteപായസം, മിഠായി,ഹല്‍വാ, ലഡൂ ,
കേയ്ക് ഒക്കെ ഇങ്ങോട്ട് പോരട്ടെ...
മധുരതരമായ പിറന്നാളാശംസകള്‍!!
hahah athu kalakki .. appo blogashamsakal
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍ ...........
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteആശംസകള്‍ .....
ReplyDelete