Thursday, March 31, 2011

പയ്യാറ്

അടുക്കളയൊതുക്കി, മീ ചട്ടിയുമായി  മുവശത്തെ  മുറ്റത്തേക്കിറങ്ങിയതാണ്. ഉണക്കത്തെരണ്ടി കഴുകിയ വെള്ളം  താഴേക്ക് കളയണം. തിണ്ടി കാലെടുത്തു  വച്ചപ്പോഴേ  കേട്ടു  താഴെ പിള്ളാര് ടെ ഒച്ച.  മീ മുറിക്കുമ്പോ സ്കൂളി മണിയടിക്കുന്നത് കേട്ടിരുന്നു .  കയ്യാല പിടിച്ച് മെല്ലെ താഴോട്ടിറങ്ങി.
“ഈറ്റ്ങ്ങളെന്റെ പറമ്പ് കളയ്‌വല്ലോ..”
തൈക്കുണ്ടിന്റെ വട്ടത്തിലിരുന്നു അഞ്ചാറ് പെപിള്ളേര് മൂത്രമൊഴിക്കുന്നു. ഒച്ചയിട്ടപ്പോ എല്ലാം കൂടി ഉരുണ്ടുപിരണ്ടോടി.  കൂട്ടത്തിലൊന്നു തിരിഞ്ഞു നിന്ന് താളത്തി തുടങ്ങി.
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ്നാല്, പയ്യഞ്ച്, പയ്യാ……………..റ്..
ഓടിക്കോ പയ്യാറ് വരുന്നൂ..”
പടിഞ്ഞാറെടത്തിലെ നാരാണ മാഷിന്റെ മോള് .  തല തെറിച്ച പെണ്ണ്. ഓൾടപ്പനെ ഞാമ്പേടിച്ചിറ്റ്ല്ല.  പിന്നാ മോള്.  പീട്യേ പോവുമ്പോ ഒന്നത്രടം ചെല്ലണം.  ഇന്നിത് ഏഡ്മാഷോട് പറയണം.  മൂത്രത്തിന്റെ വാടയടിച്ച് ഉറങ്ങാമ്പറ്റ്ന്നില്ല.  ഒരു മൂത്രപ്പൊര കെട്ടിയാലെന്താ ആട?  ഇപ്പോ പഴേ കാലൊന്ന്വല്ലല്ലോ.

പുറത്തെ അയലീന്ന് ഒരു തോത്തുമുണ്ട് വലിച്ച് തോളിലിട്ട്, ചേദീന്ന് സോപ്പുപെട്ടീമെടുത്ത് തോട്ടുങ്കരയിലേക്കിറങ്ങി.  കാലത്തും വയ്യിട്ടും ഈ തോട്ടിലൊന്നു മുങ്ങിക്കുളിച്ചാ തീരാത്ത ക്ഷീണൊന്നും ഇന്നുമില്ല. മൂക്കുപിടിച്ചൊന്ന് മുങ്ങിനിവന്നു.  മോളി കുന്നുമ്മലെ മുരളി കാലീനെ കുളിപ്പിക്കുന്നുണ്ട്.
  “പറഞ്ഞാ കേക്കാത്ത നായീന്റെമോ.  ഓനൊക്കെ കെണറും കുളിമുറീമുണ്ട്. ആ കാലീന്റെ മേലെ ഒരു നാല് ബക്കറ്റ് വെള്ളമൊയിച്ചാപ്പോരെ?  ന്റെ മേത്തേക്ക് ഈ ചാണം കലക്കി വിടണോ?”
പുല്ലു ചെത്തുന്ന കാത്ത്യായനി കേക്കാഞ്ഞിറ്റല്ല മിണ്ടാത്തത്.

നേരം വൈകി.  ഏട്ടനിന്നും കാത്തുനിന്ന് ദേഷ്യം വരുന്നുണ്ടാകും.  അവറാച്ചന്റെ ഓടെ കയ്യീന്ന് ഒരു നാല് കാശു കിട്ടാ എത്ര നേരം കാത്തു നിന്നാലാ? പണിയെട്ത്ത കൂലിക്കാ നിക്കുന്നത് എന്ന ഒരു വിചാരോം ഓൾക്കില്ല.  മാളികേല് നിന്നാപ്പോരാ.  താഴേക്ക് നോക്കാനും കയ്യണം.  ജീരകപ്പാട്ട തുറന്ന് ചുരുട്ടി വച്ച നോട്ടെടുത്ത് മുണ്ടിന്റെ കോന്തലയി കെട്ടി.  ഇറയി തിരുകിവച്ച പൊട്ടിയ കണ്ണാടിയിൽ കഷണങ്ങളായി ഒരുങ്ങി.  കഴിഞ്ഞ ഓണത്തിന് അങ്ങാടീലെ തുണിക്കടേല് മുണ്ടും വേഷ്ടീം വാങ്ങാ പോയപ്പോ മുഴുവനായി കണ്ണാടീല് കണ്ടു.   സിനിമേ കാണണപോലെ. 
വാതി ചേത്തടച്ച് അരിവാകയ്യിലെടുത്ത് മുറ്റത്തിറങ്ങി. റോഡി പിള്ളാര് ടെ  പട തന്നെയുണ്ട്.  വീട്ടിലത്താനുള്ള തിരക്കി തട്ടിയിട്ടോടുന്നു.  പെണ്ണ് പിന്നേം തുടങ്ങി..
“പയ്യൊന്ന്, പയ് രണ്ട്, പയ് മൂന്ന്, പയ് നാല്, പയ്യഞ്ച്ച്, പയ്യാറ്…..’

തികട്ടി വന്ന വാക്ക് തൊണ്ടയിലടക്കി നടന്നു.  എന്തൊക്കെ പേരുകളുണ്ട്. ഏച്ചി ഉമ്പാച്ചി, ഏട്ട പൊക്ക..നാളിതുവരെ ആ പേരിന് കുറച്ചിലൊന്നും തോന്നീട്ടില്ല. ഇപ്പഴത്തെ കുട്ട്യോക്ക് ഇതെല്ലാം തമാശയാണ്.

വെയിലാറിത്തുടങ്ങി.  ഏട്ടനെയോത്തപ്പോത്തന്നെ നടത്തത്തിന് വേഗത കൂടി. ഇറയത്ത് തന്നെയുണ്ട്. ചവക്കാനുള്ള വട്ടത്തിലാണ്.  അരികിലിരുന്ന് ഇടിച്ചൊതുക്കിയതി നിന്ന് ഒരു നുള്ള് തുമ്മാ വാങ്ങി മേചുണ്ടിനിടേ തിരുകി.  റോഡി ഏട്ടനോടോപ്പം നടക്കുമ്പോ വയസ്സെത്രയായി രണ്ടാക്കുമെന്നു വെറുതേ ഓത്തു.  എത്രയോ കാലമായി ഈ നടപ്പ് തുടരുന്നു.  ചാഞ്ഞ വെയിലത്ത് കള്ളുഷാപ്പെത്തും വരെയുള്ള നടപ്പി വിശേഷങ്ങളിതുവരെ തീർന്നിട്ടില്ല.
 “ഇന്റെ കയ്യിലെന്തിനാണേ ഇനീം അരിവാള്? ഇതും പിടിച്ചോണ്ടു വേണോ ഇനീം നടക്കാ?”

കളിയാക്കാനുള്ള പുറപ്പാടാണ്.  മംഗലം കയ്യാത്ത അടിയാത്തീന്റട്ത്ത് തെമ്മാടിത്തോം കൊണ്ടുവരുന്നവരെ നേക്കുനിത്തിയ അരിവാളാണിത്.
‘നെന്റെ ഊക്കു കണ്ടിറ്റാ പെണ്ണേ നിന്നെ എനിക്ക് പിടിച്ചത്” എന്നും പറഞ്ഞ് ചങ്കിക്കേറിയ ക്ടാത്തൻ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞിട്ട് കാലമേറെയായി.  നുണക്കുഴിക്കവിളി തൊട്ട്, ചൂട്ടുകനലാളുന്ന നോട്ടത്തിന്റെ പൊള്ളലി  പൊട്ട തെയ്യം കണ്ടിരുന്ന ഒരു രാവിന്റെ കുങ്കുമച്ചോപ്പുള്ള ഒരോമ്മ.

“ഒന്നു പോയാപ്പാ.. ഈന് മൂച്ച കൂട്ടാനാ.  നാളെ ചാക്കോ മാഷിന്റെ കണ്ടത്തിൽ  മൂരാ പോണം“.  അരിവാളൊന്നു നീട്ടിവീശി റോഡരികിലേക്കു നീണ്ട കമ്മ്യൂണിസ്റ്റുപച്ചയുടെ കൊമ്പ് അരിഞ്ഞെറിഞ്ഞു.

“നീയറിഞ്ഞാ, നമ്മടെ അമ്പൂന്റെ മോള് ഡോട്ടറ് ഭാഗം പഠിക്കാമ്പോണ്.  ഓനോട് പറഞ്ഞിന്.  എന്തെങ്കിലും തിരിഞ്ഞിറ്റ്ണ്ടാവ്വോന്നറീല.“

പാവം.  മൂന്നാലു കൊല്ലായി അട്ടം നോക്കി കെടപ്പന്നെ.  ഞാളെ കൂട്ടത്തി പഠിച്ച ചെക്ക.  ഒരു ഉദ്യോഗൊക്കെയായി കുടുമ്മത്തെ ഒരു കരക്കെത്തിക്കാ കയ്യുന്നോനായിര് ന്നു.  ഓന്റെ തലേല് ആരെല്ലാമോ  ഓരോരോ പ്രാന്തു കുത്തിക്കേറ്റി വീട്ട്ക്കിട്ടാണ്ടായി.  പ്രസംഗോം സഞ്ചാരോം കൊടി പിട്ത്തോം …കേമനാന്ന് പറയ്ന്നോരുമുണ്ട്. ഒരൂസം രാവിലെ റോഡ് വക്കി ചതച്ചിട്ട പോലെ കെടപ്പായിര് ന്നു. പാതി ചത്ത് ആ കെടപ്പ് തന്നെ ഇന്നും..

ഷാപ്പിക്കാര് കൂട്ന്നേയുള്ളു.  പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് നടന്നു.  സാധനം അങ്ങെത്തിക്കോളും.
 “കയിച്ചോപ്പാ.  അപ്പറത്ത്ന്ന് പറഞ്ഞിറ്റാ.”
കള്ളിന്റൊപ്പം ഒരു പ്ലേറ്റ് കപ്പേം മീനും കൂടെ വെച്ചു ഗോയിന്ന.  ഒരു കോപ്പ കള്ള് മോന്തി തോത്തി ചുണ്ട് തോത്തി.

ഏട്ട എത്തുമ്പഴേക്കും അപ്രത്ത്ന്ന് രണ്ട് കായി  പൊകല വാങ്ങണം.  മോന്തിച്ചോപ്പിൽ  ഈ കുന്നിറക്കം ഒരു രസാണ്.  മെല്ലെ ചരതിച്ച് എറങ്ങീലെങ്കി വെവരറിയും.  കാലി ചെരിപ്പിട്ട് ഏട്ട നടക്കുന്നത് കാണാ നല്ല പത്രാസ്ണ്ട്.  എന്നെക്കൊണ്ടാവൂല്ല ഇങ്ങനത്തപരിഷ്കാരൊന്നും ശീലിക്കാ.

കുന്നുമ്മലെ മോഹനന്റെ മോ സുരേശനും ചങ്ങായിമാരും റോഡരികി നിത്തിയിട്ട പുതിയ കാറിലിര് ന്ന് വർത്താനം പറയ്ന്ന്ണ്ട്.  ശനിയായ്ച്ച കാവില് കണ്ടപ്പം ഇവന്റമ്മ പറഞ്ഞിന് മോ വന്നിറ്റ്ണ്ട്ന്ന്.
“പാച്ചൂം കോവാലനും ഇന്ന് നേരത്തെയാ ?”

ബല്യ ഗഫുകാരനൊക്കെയായിറ്റും ചെക്കനിതൊന്നും മറന്നിറ്റില്ല. 

“എടാ, ഇത് പയ്യാറ്.  ഞങ്ങടെ വാനമ്പാടി.”
അട്ത്തിരിക്കുന്ന ബാല്യക്കാര ചിരിച്ചു.

“കുഞ്ഞീ, പൊക്കനൊന്നൂല്ലേ തെരാ, ബെലിക്കാനും കുടിക്കാനും..”
“വാ, കേറ് രണ്ടാളും..വീട്ടില്ണ്ട്.  തെരാലോ…”

പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് നൂണു.  ഉള്ളിലത്തെ തണുപ്പി കണ്ണടഞ്ഞു പോകും പോലെ തോന്നി.  പതുപതുത്ത സീറ്റിലേക്ക് അമർന്നു.  അതിന്റാത്ത് പാട്ട് കേക്കുന്നുണ്ട്. ‘കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്…” ഓർമ്മയുള്ളത്രേം കൂടെ മൂളി നോക്കി.  കണ്ണു തുറന്നപ്പോ അട്ത്തിരിക്ക്ന്ന ബാല്യക്കാര ഞെക്കി വിളിക്ക്ന്ന സാധനോം എന്റെ നേരെ പിടിച്ച് ചിരിക്കുന്ന്.

“ദാ, നോക്ക്“
അതിനാത്ത് ഇടത്തേ കൈ പൊക്കി കത്തി കൊണ്ട് പൊറം ചൊറിഞ്ഞ് നിക്ക്ന്ന എന്റെ പോട്ടം.  പിന്നെ കണ്ണടച്ച് പാട്ട് പാട്ന്ന സിനിമ.
“ഉയ്യന്റപ്പാ.. ഇദെങ്ങനെ..?”  നാണിച്ചുപോയി.

“അകത്തേക്ക് വാ... ഇവിടെ വേറാരുമില്ല...”
“പിന്ന്യോപ്പാ... ഈ എറയത്തിനപ്രം കേറൂല പയ്യാറ്‌..”
ഉമ്മറത്തെ നിലത്തിരുന്നു.

“കേരി ബാണേ ഇങ്ങ്...” മണത്ത് മണത്ത് ഏട്ട അകത്തേക്ക് പോയി.  ദഹിപ്പിച്ചൊന്ന് നോക്കീറ്റും അറീന്നില്ല.

“ഇതൊന്ന് പിടിപ്പിക്ക്. എന്നിട്ട് പയ്യാറിന്റെ മാസ്റ്റപീസ് പാട്ട് ഓത്ത് വെക്ക്.. ഇപ്പം വരാം...”  സുരേശ കൊണ്ടു തന്ന കളറ് വെള്ളം മെല്ലെ കുടിച്ചു നോക്കി.  കള്ള് പോലെ പുളിപ്പില്ല.  എന്തോ  കുടിക്കാ നല്ല രസമുണ്ട്.

ഇക്കാണുന്ന പറമ്പെല്ലാം എന്റെ കൈയ്യെത്തിയതാന്ന്.  കൈമ്മല് കത്തി പിടിക്കാനായപ്പം ഈട ബെരാ തൊടങ്ങിയതാ.  നിറയെ കൊലച്ച് നിക്കുന്ന തെങ്ങിന്റെ ചോട്ടില് ചൊമച്ച് ചൊമച്ച് കെളക്കുന്ന അപ്പന്റെ രൂപം ഇപ്പളും കാണുന്ന പോലെ.

“പയ്യാറേ റെഡിയല്ലേ . എന്നാ തുടങ്ങാം..”   ബാല്യക്കാരെല്ലാം കസേരയി വട്ടത്തിലിരുന്നു.
ഇളം കാറ്റ് കൊണ്ട് ആ വരാന്തേലിര് ന്നപ്പോ ചെവീലാരോ മൂളുന്നു...

“നാട്ടിപ്പണിക്കാര് കേരാനായാ..
ആനേനെ കണ്ടിക്ക് കെട്ടാനായാ..
താളും തവ്ട്കഞ്ഞീം വെക്കാനാ‍യാ..”

ചുറ്റിലും കാലമെല്ലാം മാറുന്നുണ്ടോ.  കൂടെ ഏറ്റുപാടിക്കൊണ്ട് കൂട്ടരെല്ലാരുമുണ്ട്  ... വെളഞ്ഞ ചാഞ്ഞ പുഞ്ചപ്പാടത്ത് കൊയ്ത്ത് കാലം.  കതിരെല്ലാം അരിഞ്ഞ് മുന്നിട്ട് കേരുവാണ്.   അപ്പറത്തെ നെരേന്ന് ക്ടാത്ത കണ്ണെറിയുന്ന്ണ്ട് .  പാടിപ്പാടി കൊയ്ത് നിവരുമ്പോകൂട്ടിമുട്ടുന്ന നോട്ടത്തിന് അരിവാളിനേക്കാളും മൂച്ച.

കൈകൊട്ടി കാത്താളമിട്ട് ഉറഞ്ഞ് വിയത്ത് പാടി.  നെഞ്ചി പെരുക്കം കൂടുന്ന പറച്ചെണ്ടമേളം.  തെളിഞ്ഞ് മായുന്ന മായക്കാഴ്ചകളിലൊന്നിലും മനസ്സ് നിക്കുന്നില്ല.  പൂരപ്പറമ്പിൽ ആക്കൂട്ടങ്ങമേലെ മേലെ ചവിട്ടിയരക്കുന്നത് പോലെ.  ചെവിയി തട്ടുന്ന പൊള്ളുന്ന കാറ്റ്! ഞെട്ടിയുണന്നു . ധൃതിയി അരയിലെ പേനാക്കത്തി തപ്പി നോക്കി.  ഇല്ല...കാണാനില്ല.. എന്റെ  തൊണ്ടച്ചാ...എട്യാ  അത്.. ആരുമറിയാതെ കൊണ്ടനടക്ക്ന്ന   എന്റെ  .........  ചേരട്ടയെപോലെ  ദേഹത്തിലിഴഞ്ഞ്  കാതി ആരോ സ്വകാര്യം പറയുന്നു....
“തപ്പണ്ട...“

15 comments:

  1. ഈ പൊക്കന്റെ ഒരു കാര്യം ...

    ReplyDelete
  2. നന്ദി രമേശ്..ആദ്യ വായനയ്ക്ക്..
    അടിയാത്തിയെങ്കിലും അവൾക്കും അവളുടേതായ കരുതലുകളുണ്ട്.
    അരയിൽ അവളൊളിപ്പിച്ചു വെച്ച പേനാക്കത്തിയെപ്പറ്റി പൊക്കൻ ലഹരിയിൽ അവർക്കു പറഞ്ഞു കൊടുത്തു പോയി

    ReplyDelete
  3. ചൂട്ടുകനലാളുന്ന നോട്ടത്തിന്റെ പൊള്ളലിൽ പൊട്ടൻ തെയ്യം കണ്ടിരുന്ന ഒരു രാവിന്റെ കുങ്കുമച്ചോപ്പുള്ള ഓർമ്മ.
    എഴുത്തിനൊരു മാറ്റം.
    കണ്ണൂരിലെ ഒരു ഗ്രാമത്തിലൂടെ നടന്നത് പോലെ.

    ReplyDelete
  4. വായിച്ചു..നന്നായിട്ടുണ്ട്.

    ReplyDelete
  5. നന്നായിട്ടുണ്ട്.മണ്മറഞ്ഞു പോകുന്ന നാടിന്റെ ഒരു മുഖം നന്നായി വരച്ചിരിക്കുന്നു. നാടന്‍ ഭാഷ മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു ഡിഷ്ണറി ചേര്‍ക്കുന്നത് നന്നയിരിക്കും. ചില പദങ്ങള്‍ തീര്‍ത്തും പ്രാദേശികമെന്നു തോന്നുന്നു.

    ReplyDelete
  6. നല്ല രസമുണ്ട് വായിക്കാന്‍..എനിക്കിഷ്ടായി ..
    പക്ഷെ അവസാന ഭാഗം വിഷമായി ..അതു വേണ്ടാരുന്നു

    ReplyDelete
  7. തനി നാടനായതുകൊണ്ട് കേൾക്കാനൊരു സുഖം

    ReplyDelete
  8. നന്ദിയുണ്ട് കെട്ടോ....ഇവിടം സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞിട്ടു പോയതിനും..
    @കിങ്ങിണിക്കുട്ടി: ആദ്യാമായാണ് ഇവിടെ അല്ലേ..നന്ദി.
    @റാംജി :കണ്ണൂരിനെ അറിഞ്ഞതിനു നന്ദി
    @ രാഗേഷ് :നന്ദി
    @പ്രവാസി :അത്തരം തനി നാടൻ ഭാഷ ഇപ്പോ അപൂർവമായേ കേൾക്കുന്നുള്ളു.
    @ഹേമാൻബിക :വന്നതിനും കമന്റിയതിനും നന്ദി.വീണ്ടും കാണണേ..
    @മിനി :ഈ ആദ്യ വായനയ്ക്ക് നന്ദി

    ReplyDelete
  9. വായിച്ചു കൊണ്ടിരിക്കുമ്പോള്‍.. സിന്ധു ഈ കഥയ്ക്കെന്തിനാ ഈ പേരിട്ടതെന്ന് ആലോചിച്ചു.. അവസാനമല്ലേ പിടികിട്ടീത്..!
    പണ്ടാരപ്പൊക്കന്‍!.. കൂടപ്പിറപ്പാണു പോലും..!

    ReplyDelete
  10. ഗ്രാമത്തിലൂടെ ഒന്നു പൊയി വന്നു :))

    ReplyDelete
  11. തകർപ്പൻ കഥ!
    (മുകളിലെ കമന്റുകൾ കണ്ടിട്ട് അതിട്ട എല്ലാവരും കഥ മനസ്സിലാക്കിയോ എന്നു സംശയം. ഭാഷയാവണം കാരണം. പക്ഷേ അതിന്റെ കുറ്റം കഥാകാരിക്കല്ല!)

    ReplyDelete
  12. നല്ല കഥ.. നാടന്‍ ഭാഷാശൈലി കേട്ടപ്പോള്‍ ഒരു സുഖം....

    ReplyDelete